മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ രണ്ടു ദിവസത്തേക്ക് ആണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കൂടാതെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ 15/09/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.വരു ദിവസങ്ങളിലെ മഴ പ്രവചനം
14/09/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്
15/09/2026: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്
16/09/2026: കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തില്‍ സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ കടുത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില പുനലൂരില്‍ രേഖപ്പെടുത്തി. 36.4 ഡിഗ്രി സെല്‍ഷ്യസാണ് പുനലൂരിലെ താപനില.
2018 ലും 2024 ലും ന്യൂട്രല്‍ പ്രതിഭാസത്തിന്റെ സ്വാധീനത്തില്‍ പുനലൂരിലും വെള്ളാനിക്കരയിലുമായി 36.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഇതിനുമുമ്പുള്ള ഉയര്‍ന്ന താപനില. 2015 ലെ എല്‍നിനോ പ്രതിഭാസത്തില്‍ ആലപ്പുഴയില്‍ രേഖപ്പെടുത്തിയ 36.7 ഡിഗ്രി സെല്‍ഷ്യസാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന നിരക്ക്.
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആന്ധ്രാ ഒഡീഷ തീരത്തേക്ക് നീങ്ങിയതിനാല്‍ കേരളത്തിന് ഇതിന്റെ പ്രയോജനം ലഭിച്ചില്ല. കൂടാതെ, സാധാരണ ഈ സമയത്ത് കണ്ടുവരാത്ത പ്രതിചക്രവാത പ്രതിഭാസം അറബിക്കടലില്‍ രൂപപ്പെട്ടതും വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായതുമാണ് മഴ മാറിനില്‍ക്കാനും അന്തരീക്ഷ താപനില ഉയരാനും കാരണമായതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha
























