വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി

വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. മയക്കുവെടി വച്ചാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാണ് മാതമംഗലം റോഡില്‍ പുലിയെ കണ്ടത്. ഇതിനു പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. കഴിഞ്ഞ ദിവസം പുലിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു.
പുലിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
https://www.facebook.com/Malayalivartha























