Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോയി മരിച്ചതിന് പിന്നാലെ പിതൃസഹോദര പുത്രന്‍ ഷാജുവിനൊപ്പം ജീവിക്കാന്‍ തുടങ്ങി.. വ്യാജ സ്വത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്തശേഷം കുറേ ഭാഗം വിറ്റതോടെ കൊലപാതക പരമ്പരയിൽ ജോളി സംശയ നിലയിലായി... തന്റെ സൈ്വര്യജീവിതത്തിന് തടസ്സമായ എല്ലാവരേയും തന്നെ സംശയിച്ച എല്ലാവരേയും ആര്‍ക്കും സംശയം തോന്നാത്ത വിധം വര്‍ഷങ്ങളെടുത്ത് പലപ്പോഴായി ഗൂഡമായി കൊലപ്പെടുത്തി; സയനൈഡ് നല്‍കിയ ആളെയൂം വ്യാജരേഖ ചമച്ച ആളെയും തിരിച്ചറിഞ്ഞു; മാപ്പുസാക്ഷിയാക്കിയേക്കുമെന്ന് സൂചന

05 OCTOBER 2019 12:00 PM IST
മലയാളി വാര്‍ത്ത

2016 ല്‍ റോയി മരണമടഞ്ഞതിന് ശേഷം 2017 ലായിരുന്നു ഷാജുവും ജോളിയൂം വിവാഹിതരായത്. റോയി മരിച്ചതിന് പിന്നാലെ പിതൃസഹോദര പുത്രന്‍ ഷാജുവിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. വ്യാജ സ്വത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്തത്. ഈ സ്ഥലത്തില്‍ കുറേ ഭാഗം വിറ്റത് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇത് ആസൂത്രിത കൊലപാതകം എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തന്റെ സൈ്വര്യജീവിതത്തിന് തടസ്സമായ എല്ലാവരേയും തന്നെ സംശയിച്ച എല്ലാവരേയും ജോളി പലപ്പോഴായി ഗൂഡമായി കൊലപ്പെടുത്തുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധം പല വര്‍ഷങ്ങളിലായിട്ടായിരുന്നു കൊലപാതകം. ഇപ്പോഴിതാ ആ കൊലപാതകത്തിന്റെ ചുരുളഴികയാണ് ഇപ്പോൾ. രാവിലെ ഒമ്ബതു മണിയോടെ രണ്ടു വനിതാപോലീസ് അടക്കം അഞ്ചംഗ പോലീസ് വീട്ടിലെത്തി ഭര്‍ത്താവ് ഷാജിയുമായി സംസാരിച്ച ശേഷം ജോളിയെ കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചനകള്‍. സയനൈഡ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ചും ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച ആളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ടെങ്കിലൂം കേസ് ഇത്ര വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ മാപ്പുസാക്ഷിയാക്കിയേക്കുമെന്നുമാണ് വിവരം. എല്ലാ മരണങ്ങള്‍ നടക്കുമ്ബോഴും ജോളിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നതാണ് പോലീസ് ശ്രദ്ധിച്ച പ്രധാന കാര്യം.

എല്ലാവരുടേയും മരണം വിഷം ഉള്ളില്‍ ചെന്നായിരുന്നെന്ന് കണ്ടെത്തുകയും കൊല്ലപ്പെട്ടവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി വ്യാജരേഖ ചമയ്ക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോളിയെ സംശയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇന്നലെ രാത്രിയാണ് താനാണ് ആറു പേരെയും കൊലപ്പെടുത്തിയതെന്ന് ജോളി പോലീസിന് മൊഴി നല്‍കിയത്്. ജോളി നേരത്തേ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ആത്മഹത്യാശ്രമം നടത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. മരണമടഞ്ഞ റോയിയുടെ അനുജന്‍ റോജോയുടെ സംശയമാണ് കൊലപാതകം ചുരുളഴിയുന്നതിലേക്ക് നീങ്ങിയത്. അമേരിക്കയില്‍ താമസിച്ചിരുന്ന റോജോ അടുത്തിടെ നാട്ടിലെത്തുകയും താമരശ്ശേരി പോലീസില്‍ വിവരാവകാശ രേഖ പ്രകാരം വിവരങ്ങള്‍ തേടുകയൂം ചെയ്തിരുന്നു. പിന്നീട് റൂറല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ആദ്യം ഒരു സ്വത്തു തര്‍ക്കം എന്ന രീതിയില്‍ അന്വേഷിച്ച പോലീസ് പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴായിരുന്നു സമാനമായ രീതിയിലുള്ള മരണങ്ങള്‍ സംശയാസ്പദ സാഹചര്യം ഉണ്ടെന്ന് മനസ്സിലാക്കിയത്. മരണമടഞ്ഞ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജു സ്‌കറിയയുടെ ഭാര്യയും കുഞ്ഞും മരിക്കുകയും പിന്നീട് ജോളിയും ഷാജുവും വിവാഹിതരാകുകയും ചെയ്യുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (4 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (14 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (19 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (22 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (39 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (44 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (48 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (51 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (54 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

Malayali Vartha Recommends