Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞ് വ്യാജ പിരിവിനെത്തിയത് പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍...

05 OCTOBER 2019 01:30 PM IST
മലയാളി വാര്‍ത്ത

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചികിത്സാ സഹായത്തിനായി പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പേരു പറഞ്ഞ് വീടുകളില്‍ പണപ്പിരിവു നടത്തിയ 2 പേര്‍ അറസ്റ്റിലായി. ഇലന്തൂര്‍ തോന്ന്യാമല പള്ളിപ്പറമ്പില്‍ ജോണിക്കുട്ടി (53), അഴൂര്‍ സന്തോഷ് ഭവനില്‍ മുകളുംമുറിയില്‍ തോമസുകുട്ടി (51) എന്നിവരെയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ അറിവോടെയാണ് വരുന്നതെന്നു പറഞ്ഞായിരുന്നു ഇരുവരും പെരുമ്പുളിക്കല്‍ കുളവള്ളി ഭാഗത്തുള്ള വീടുകളില്‍ പണപ്പിരിവ് നടത്തിയത്. തുമ്പമണ്‍ സ്വദേശികളാണെന്നും മകളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സഹായം അഭ്യര്‍ഥിച്ചു വന്നതാണെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്.

പണപ്പിരിവിന്റെ ഭാഗമായി ഇരുവരും രഘുവിന്റെ വീട്ടില്‍ എത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. വീട് തിരിച്ചറിയാതെ, രഘു പെരുമ്പുളിക്കല്‍ പറഞ്ഞിട്ടു ചികിത്സാ സഹായത്തിനു വന്നതാണെന്ന് ഇവിടെയും പറഞ്ഞു. രഘുവിനെ അറിയാമോ എന്നു ചോദിച്ചപ്പോള്‍ തുമ്പമണ്‍ പഞ്ചായത്ത് അംഗമാണെന്ന് പറഞ്ഞതോടെ തട്ടിപ്പു മനസ്സിലായ രഘു ഇരുവരെയും തടഞ്ഞു വച്ച ശേഷം നാട്ടുകാരെ വിളിച്ചു വരുത്തി പൊലീസില്‍ അറിയിച്ചു.

പന്തളം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സമാനമായ തട്ടിപ്പ് കുളനട, ഇലവുംതിട്ട, മെഴുവേലി എന്നിവിടങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (6 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (32 minutes ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (37 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (51 minutes ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (59 minutes ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (1 hour ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (1 hour ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (2 hours ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (12 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (12 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (12 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (12 hours ago)

Malayali Vartha Recommends