കോട്ടയം മെഡിക്കല്‍ കോളജിൽ പിജി ഡോക്ടറുടെ ആത്മഹത്യ ശ്രമം ; അമിതമായി ഗുളിക കഴിച്ച ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു

കോട്ടയം മെഡിക്കല്‍ കോളജിൽ പിജി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടറാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു, അവധി തരുന്നില്ല തുടങ്ങിയ കാരണങ്ങൾ ആത്മഹത്യയയിലേക്ക് നയിച്ചത്. വൈക്കം സ്വദേശിയും മൂന്നാം വര്‍ഷ പിജി ഡോക്ടറുമാണ്.
വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമിലായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ച ഇദ്ദേഹം കൈ ഞരമ്പ് മുറിച്ചു. ബാത്ത് റൂം കുറേ നേരമായി അടഞ്ഞു കിടക്കുന്നുവെന്ന കാര്യം ശ്രദ്ധിയിൽപ്പെട്ട ജീവനക്കാരിയുടെ ഇടപ്പെടലാണ് സംഭവം അറിയാൻ കാരണമായത്. വാതില്‍ പൊളിച്ചായിരുന്നു ഡോക്ടറെ വെളിയിലിറക്കിയത്. തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
മൂന്നു മാസം മുമ്പായിരുന്നു ഡോക്ടര്‍ വിവാഹിതനായത്. വിവാഹ ശേഷം അവധി നല്കാന് വകുപ്പ് മേധാവി തയാറായില്ല. മാത്രമല്ല 15 ദിവസം രാത്രിയിലും പകലും ഡ്യൂട്ടി നല്‍കിയെന്നും ഡോക്ടര്‍ പറയുന്നു. ഈ നടപടിയിൽ മനംനൊന്താണ് ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിന്നാലെ പിജി ഡോക്ടര്‍ ആത്മഹത്യാശ്രമം നടത്തിയതിന് കാരണക്കാരനായ വകുപ്പ് മേധാവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിജി അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടന്നു.
https://www.facebook.com/Malayalivartha























