മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്ന് എഡിഫൈസ കമ്പനി

മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്ന് എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ പാര്‍ട്ണര്‍ ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. ഇവിടെ നിന്ന് 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയാകുമെന്നും ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു.
സ്‌ഫോടനം നടത്തുമ്പോള്‍ ഫ്‌ലാറ്റുകള്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ നിലംപതിക്കുമെന്നും അപ്പോഴുണ്ടാകുന്ന പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ഉല്‍ക്കര്‍ഷ് മേത്ത പറയുന്നു.
https://www.facebook.com/Malayalivartha























