വായ്‌പയില്ലാതെ കർഷകർ ; കേരളത്തിൽ 15 ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ല

കേരളത്തിൽ 15 ലക്ഷത്തിലധികം വരുന്ന കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ല. ഈ കാരണത്താൽ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കാര്‍ഡ് വിതരണം കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് ബാങ്കുകള്‍ തയ്യാറാകണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിലാണ് സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാനത്താകെ 32 ലക്ഷത്തോളം കര്‍ഷകർ ഉണ്ട് . ഇതില്‍ 17.3 ലക്ഷം കര്‍ഷകര്‍ക്കു മാത്രമേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളത്. മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ അനുബന്ധ മേഖലകളിലുള്ളവര്‍ക്കും കിസാന്‍ ക്രെ്ഡിറ്റ് കാര്‍ഡു വഴിയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
പക്ഷേ ഇവരില്‍ ഏറെ പേര്‍ക്കും കാര്‍ഡില്ല. കൃഷിഭവനുകള്‍ വഴി കൃഷിക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരമാവധി ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ പല ന്യായവാദങ്ങളും നിരത്തി അപേക്ഷകള്‍ തള്ളുകയാണ് ബാങ്കുകാര്‍ ചെയ്യുന്നത്. ഇത് കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























