Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടത്തായി കൊലപാതകം... ജോളിയെ അറസ്റ്റ് ചെയ്തത് റോയി തോമസിന്റെ കൊലപാതകത്തില്‍; റോയ് തോമസിന്റേതടക്കംജോളി ആറ് മരണങ്ങളിലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്

05 OCTOBER 2019 07:18 PM IST
മലയാളി വാര്‍ത്ത

കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ചസംഭവത്തിന്റെ അന്വേഷണത്തെത്തുടര്‍ന്ന് നടത്തിയ അറസ്റ്റുകള്‍ റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണെന്ന് റൂറല്‍ എസ്പി കെ. ജി. സൈമണ്‍. ആറു മരണങ്ങളുടെ പിന്നിലും താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോയി തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കയിലുള്ള സഹോദരന്‍ രണ്ടുമാസം മുന്‍പ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഐജി സ്‌പെഷല്‍ ടീമിനെ നിയോഗിച്ചിരുന്നു. തുടര്‍ന്ന് റോയി തോമസിന്റെ മരണത്തിലാണ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
റോയി തോമസിന്റെ മരണത്തില്‍ സംശയം ഇല്ലെന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട്. സയനൈഡ് കഴിച്ചാണ് മരിച്ചതെന്ന് അന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് എവിടെനിന്നാണ് കിട്ടിയതെന്ന് അന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും വ്യക്തമായി. തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കുന്നതിന് കോടതിയുടെ അനുമതിയോടെ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയത്.
തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സമാനമായ രീതിയില്‍ ആറ് പേര്‍ മരിച്ചതായി അറിയുന്നത്. ഈ മരണങ്ങളിലൊന്നും പോസ്റ്റ് മോര്‍ട്ടം നടന്നിരുന്നില്ല. ഈ മരണങ്ങളിലെല്ലാം കുടുംബാംഗമായ ജോളിയുടെ സാന്നിധ്യം കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജോളിയാണ് മരണത്തിനു പിന്നിലെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്നാണ് ആറ് കല്ലറകള്‍ തുറന്ന് മൃതദേഹ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (17 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (30 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (36 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (40 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (50 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (56 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends