കൂടത്തായില്‍ കുടുംബത്തിലെ ആറു പേരുടെ മരണങ്ങള്‍ക്കു പിന്നിലും മുഖ്യപ്രതി ജോളി തന്നെ ... സ്വത്ത് സമ്പാദിക്കുക മാത്രമല്ല ഓരോ കൊലയ്ക്കും ഓരോ കാരണം .... എല്ലാ മരണ സമയത്തും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു... ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളി... കേസില്‍ ഈ മൊഴി നിര്‍ണായകമാവും, കൂടുതല്‍ അറസ്റ്റുണ്ടായേക്കും....

കൂടത്തായിയില്‍ കുടുംബത്തിലെ ആറു പേരുടെ മരണങ്ങള്‍ക്കു പിന്നിലും മുഖ്യപ്രതി ജോളി തന്നെ. കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവുകള്‍ ലഭിച്ചതിനാലാണെന്നും എസ്.പി. െക.ജി. സൈമണ്‍. റോയിയുടെ മരണത്തിലാണ് ഭാര്യ ജോളി അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ജോളിയെ കൂടാതെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരന്‍ കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിന്റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. 2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ച കേസിലാണ് മൂന്നുപേരെയും അറസ്റ്റ് രേഖപ്പെടുത്തിയത്.ജോളിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന് ജോളിയുടെ മൊഴി. ഈ മൊഴി കേസില്‍ നിര്‍ണായകമായേക്കും. കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
സ്വത്ത് സമ്പാദിക്കുക മാത്രമായിരുന്നില്ല ഉദ്ദേശ്യം. ഓരോ കൊലക്കും ഓരോ കാരണമാണ്. എല്ലാ മരണ സമയത്തും ജോളിയുടെ സന്നിധ്യമുണ്ടായിരുന്നുവെന്ന് എസ്.പി വ്യക്തമാക്കി.രണ്ടു മാസം മുമ്പാണ് റോയിയുടെ മരണം അന്വേഷിക്കാന്‍ പരാതി കിട്ടിയത്. ജോളിയുടെ മൊഴിയില്‍ 50 ഓളം വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനാലാണ് കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്.
കല്ലറകളില്‍നിന്ന് രണ്ടു പേരുടെ മൃതദേഹാവശിഷ്ടം മാത്രമാണ് ലഭിച്ചത്. കല്ലറ പുതുക്കി നിര്‍മിച്ചപ്പോള്‍ മറ്റു മൃതദേഹങ്ങള്‍ മാറ്റി. ജോളി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത് താന്‍ എന്‍.ഐ.ടിയിലെ അധ്യാപികയാണ് എന്നായിരുന്നു. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ജോളി പ്രചരിപ്പിച്ചു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയിക്ക് സയനൈഡ് നല്‍കിയതു താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്.
കുടുംബ സ്വത്തു പിടിച്ചെടുക്കാനാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കേസില്‍ ഒസ്യത്തു നിര്‍ണായക തെളിവാകുമെന്ന് എസ്.പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.
സിലി,ഒരു വയസ്സുള്ള ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങളായി പറഞ്ഞിരുന്നതില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. രണ്ടുപേരുടെയും മരണം ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. കുഞ്ഞ് ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ച ശേഷവും അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സിലി പരിശോധനാ മുറിക്ക് മുന്നിലിരുന്ന് വെള്ളം കുടിച്ചതിനു ശേഷവുമാണ് മരിച്ചത്.
കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്നാണ് ജോളിയുടെ മൊഴിയില്‍ നിന്നും വ്യക്തമായത്. വീട്ടിലെ ഗൃഹനാഥയായ അന്നമ്മക്കായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ അധികാരവും. അന്നമ്മക്ക് നേരത്തെ ആട്ടിന്‍സൂപ്പ് കഴിച്ചപ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് പരിശോധനകളില്‍ അവര്‍ക്ക് ഒരസുഖവും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അതുകൊണ്ടാകാം അന്നമ്മ തോമസിന് ആട്ടിന്‍ സൂപ്പില്‍ സയനൈഡ് നല്‍കിയത്.
.കേസില്‍ സ്വത്ത് പ്രധാന ഘടകമാണെന്ന് കരുതുന്നു. ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്തുണ്ടാക്കി വസ്തു മുഴുവന്‍ ജോളിയുടെ പേരിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ജോളി ഒസ്യത്തില്‍ തിരിമറി നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്വത്ത് വീണ്ടും പഴയ നിലയില്‍ ആക്കുകയായിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്.
വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാലാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാത്തത്. സയനൈഡ് ജോളിക്ക് എത്തിച്ച മാത്യുവിന്റെ പങ്ക് സംബന്ധിച്ച് പറയാന്‍ ആയിട്ടില്ല. രണ്ടു മാസത്തിനിടെ 200ഓളം പേരെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി്
https://www.facebook.com/Malayalivartha
























