ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയില്‍ നേരിയ പുരോഗതി

ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയില്‍ നേരിയ പുരോഗതി. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അഫീല്‍ ജോണ്‍സന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അഫീലിന്റെ ആരോഗ്യനിലയെ കുറിച്ച് തിങ്കളാഴ്ച പ്രതികരിക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അത്‌ലറ്റിക് മീറ്റിലെ വോളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സന്‍. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ വന്ന് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.ഇതിനിടെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ അഫീലിന് പരിക്കേറ്റതിനെ കുറിച്ച് അന്വേഷിക്കാന്‍
കായിക വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha
























