Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവം; അന്വേഷണദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

06 OCTOBER 2019 10:29 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ നടന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച കേരള പോലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്‌കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം ഇത്തരമൊരു കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പതിനാറ് വര്‍ഷത്തിനുള്ളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും പിന്‍ബലതതില്‍ തെളിയിക്കാനാകുകയെന്നത് കുറ്റന്വേഷണ ചരിത്രത്തിലെ അസാധാരണ സംഭവം ആണെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസ് നടത്തിയ പ്രയത്നം അഭിനന്ദനീയമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍തന്നെ ഈ കൊലപാതകങ്ങളുടെ എല്ലാ ദുരൂഹതകളും നീക്കാന്‍ നമ്മുടെ പോലീസിനായി. അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരെയും സഹായിച്ച ശാസ്ത്രീയ അന്വേഷണ സംഘത്തിലുള്ളവരെയും അഭിന്ദിക്കുന്നു.

പതിനാറ് വര്‍ഷത്തിനുളളില്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്‍റെയും പിന്‍ബലത്തില്‍ തെളിയിക്കാനാവുകയെന്നത് കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവമാണ്. ആറ് മരണങ്ങളുടെയും രീതി, അവ നടക്കുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ സ്ത്രീയുടെ സാന്നിധ്യം എന്നിവയൊക്കെ സസൂക്ഷ്മം നിരീക്ഷിച്ച് നഷ്ടപ്പെട്ട അമ്പതിലേറെ കണ്ണികള്‍ കൂട്ടിയിണക്കി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ കേസ്സ് തെളിയിച്ചത്. കേസന്വേഷണത്തില്‍ മുൻപന്തിയിൽ തന്നെയാണ് എന്ന് കേരള പോലീസ് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളം തന്നെ ഇത്തരം കൊലപാതക പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ചത് ഏറെ ചിന്തിക്കാനും വക നല്‍കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (31 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (37 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (41 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (51 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (57 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends