അമ്മയുടെ ക്രൂര മർദ്ദനത്തിൽ നാലുവയസുകാരി മരിച്ചു; ഭക്ഷണം കഴിക്കാത്തതിന് മർദിച്ചതായി യുവതിയുടെ മൊഴി

അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നാണ് കുട്ടിയെ യുവതി മർദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ പാടുകളുണ്ട്. മകളെ മർദിച്ചുവെന്ന കാര്യം അമ്മ തന്നെയാണ് പൊലീസിനെ അറിയിച്ചത്.
പരിക്ക് പറ്റിയ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വരുന്ന വഴി കുട്ടിയുടെ നില വഷളായി. ഇതേ തുടർന്ന് കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. യുവതി കഴക്കൂട്ടം പൊലീസിന്റെ കസ്‌റ്റഡിയിലാണ്. സംഭവം അറിഞ്ഞ് കുട്ടിയുടെ അച്ഛൻ ബോധരഹിതനായി എന്നവിവരവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















