ജോളിയും മാത്യുവും തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പഴക്കമുള്ള അവിഹിത ബന്ധം; നായയെ കൊല്ലാൻ സയനൈഡ് എത്തിച്ചുനൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടപ്പോൾ ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന പ്രജികുമാറില്‍ നിന്ന് സയനൈഡ് വാങ്ങി നൽകി: റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നുവെങ്കിലും, പിന്നെയും അടുത്തു- വീട്ടിലെ നിത്യ നിത്യസന്ദര്‍ശകനായിരുന്ന മാത്യു ഷാജുവിനെ ജോളി വിവാഹം കഴിക്കുന്നതിനെ എതിർത്തു

കൂടത്തായിയിലെ കൊലപാതക പാരമ്പരകൾക്ക് സയനൈഡ് എത്തിച്ചുനൽകിയ മാത്യുവും ജോളിയും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു കൊലപാതകങ്ങള്‍ക്കും സയനൈഡ് നല്‍കിയത് മാത്യുവാണെന്നാണ് പൊലീസിന്റെ നിഗമനം. റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിന്റെ പേരില്‍ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു.
2017 ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നല്‍കിയതെന്നാണു മാത്യുവിന്റെ മൊഴി. 2008 ലായിരുന്നു ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ മരണം. നായയെ കൊല്ലാനാണു ജോളി സയനൈഡ് ആവശ്യപ്പെട്ടതെന്നാണു മാത്യുവിന്റെ മൊഴി.മാത്യു ജോലി ചെയ്തിരുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന പ്രജികുമാറില്‍ നിന്നു സയനൈഡ് വാങ്ങി ജോളിക്കു നല്‍കി.
സയനൈഡ് നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ 2 പേരുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഒരു തവണ മാത്രമേ മാത്യുവിനു സയനൈഡ് നല്‍കിയിട്ടുള്ളു എന്നാണു പ്രജികുമാറിന്റെ മൊഴി. എന്നാല്‍ ജോളിക്ക് 2 തവണ സയനൈഡ് നല്‍കിയെന്നാണു മാത്യുവിന്റെ മൊഴി.
https://www.facebook.com/Malayalivartha
























