കള്ളക്കടത്തിലെ വേറിട്ട വഴികൾ; ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണം തയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്. തലമുടി ഷേവ് ചെയ്ത സ്വർണം ഒട്ടിച്ചശേഷം മീതെ വിഗ്ഗ് വയ്ക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റ ഐ എക്സ് 348 ദുബായി വിമാനത്തിലാണ് ഇയാൾ കരിപ്പൂരെത്തിയത്. സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് ഇയാളെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴിയും ഇതേ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒരു കിലോ സ്വര്‍ണമാണ് ഇയാള്‍ തലയില്‍ വച്ചിരുന്ന വിഗ്ഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. തലയുടെ മധ്യഭാഗത്തുള്ള മുടി നീക്കിയ ശേഷം അവിടെ കറുത്ത നിറത്തിലുള്ള കവറില്‍ സ്വര്‍ണം പൊതിഞ്ഞ്, അതിനു മുകളില്‍ വിഗ്ഗ് ധരിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ പരിശോധന നടത്തിയത്.
അടുത്തിടെ ബാഴ്സിലോണയിലും നെടുമ്ബാശേരിയിലേതിനു സമാനമായ സംഭവം നടന്നിരുന്നു. പക്ഷെ സ്വര്‍ണത്തിനു പകരം 24 ലക്ഷം രൂപയുടെ കൊക്കൈനാണ് വിഗ്ഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























