Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാവങ്ങളുടെ റേഷന്‍ അനധികൃതമായി വാങ്ങിയവരുടെ കീശയില്‍ നിന്ന് 58.96 ലക്ഷം പിഴ ഈടാക്കി

06 OCTOBER 2019 01:17 PM IST
മലയാളി വാര്‍ത്ത

പാവങ്ങളുടെ റേഷന്‍ അനധികൃതമായി വാങ്ങിയവരുടെ കീശയില്‍ നിന്ന് 58.96 ലക്ഷം പിഴ ഈടാക്കി. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയത്. കൈപ്പറ്റിയവരില്‍ നിന്ന് ആഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. സിവില്‍ സപ്ലൈസ് വകുപ്പിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം മുന്‍ഗണന പട്ടികയില്‍ കേരളത്തിനുള്‍പ്പെടുത്താനാവുന്നത് 1,54,80,040 പേരെയാണ്. ഇതു പ്രകാരം തയ്യാറാക്കിയ അന്തിമപട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിരുന്നു. ഇവരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളില്‍ നിന്ന് ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി അനര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടി തുടരുന്നുണ്ട്. ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഈ രീതിയില്‍ ഒഴിവാക്കുകയും ഇത്രയും തന്നെ അര്‍ഹരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട് (ഏകദേശം 16.75 ലക്ഷം അംഗങ്ങള്‍). മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ/ പി.എച്ച്.എച്ച് വിഭാഗങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. ഈ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി പകരം അദാലത്തുകള്‍ നടത്തി കണ്ടെത്തിയ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നവരില്‍ അര്‍ഹരുണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. വസ്തുതകള്‍ മറച്ച് വച്ച് മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (32 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (38 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (42 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (52 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (58 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends