Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീത്വത്തെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു, മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്

06 OCTOBER 2019 01:41 PM IST
മലയാളി വാര്‍ത്ത

സ്ത്രീത്വത്തെ അപമാനിക്കുന്നത് സി.പി.എമ്മിന്റെ ഫാഷനായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേ മന്ത്രി ജി. സുധാകരന്‍ നടത്തിയ 'പൂതന' പരാമര്‍ശത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണം. ലിംഗനീതിക്കായി വനിതാമതില്‍ പണിത മുഖ്യമന്ത്രി സ്ത്രീത്വത്തെ അപമാനിച്ച കാര്യത്തില്‍ ഒരു അക്ഷരം മിണ്ടിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക സമരങ്ങളോട് അസഹിഷ്ണുതയാണ്. ഷാനിമോള്‍ ഉസ്മാനെതിരെ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും സുധാകരനും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സര്‍ക്കാരും ചെയ്യാത്ത അഴിമതിയാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് കാണാന്‍ സാധിക്കുന്നത്. അതില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് ് ഷാനിമോള്‍ക്കെതിരെ കള്ളകേസുമായി രംഗത്ത് വന്നത്. എന്‍ഡിഎയുടെ വോട്ടുകള്‍ സി.പി.എമ്മിന്റെ പെട്ടിയിലേക്കാണ് പോകുന്നത്. ചില മണ്ഡലങ്ങളില്‍ ബിജെപിയും സിപിഎമ്മും വോട്ട് കച്ചവടം നടക്കുന്നുണ്ട്. കോന്നിയിലെ കാര്യം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായിട്ടാണ് കാണുന്നത്. കേരള പൊലീസിന്റെ എംബ്ലം മാറ്റിയത് പൊലീസിനെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ ഭാഗമാണ്.

അരൂരില്‍ പരാജയ ഭീതി കാരണമാണ് സി.പി.എം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മനോവീര്യം തകര്‍ക്കാന്‍ അധിക്ഷേപിക്കുന്നത്. അതൊന്നും അരൂരില്‍ ചെലവാകില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇത്തവണ ഷാനിമോള്‍ ജയിക്കുമെന്ന് കണ്ടാണ് അവരെ താറടിച്ച് കാണാക്കാന്‍ വിലകുറഞ്ഞ അധിക്ഷേപവുമായി സി.പി.എം മന്ത്രി തന്നെ രംഗത്തെത്തിയത്. ഇടതുപക്ഷത്തിന് ഹാലിളകിയിരിക്കുകയാണ്. കിഫ്ബി, കിയാല്‍, പവര്‍ ഗ്രിഡ് അടക്കം പ്രതിപക്ഷം ഉന്നയിച്ച അഴിമതികള്‍ അന്വേഷിക്കാനോ, വ്യക്തമായ മറുപടി നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന കുടുംബയോഗത്തിനിടെയാണ് മന്ത്രി ജി. സുധാകരന്‍ ഷാനിമോള്‍ ഉസ്മാനെതിരെ പൂതന പരമാര്‍ശം നടത്തിയത്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഷാനിമോളെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും പ്രസംഗത്തിനിടെ നടത്തിയ പ്രയോഗം അവരെ അപമാനിക്കാനെന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (18 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (31 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (37 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (41 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (51 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (57 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends