ജോളിക്ക് വേണ്ടി ചരട് വലിക്കാൻ വമ്പന്മാർ ; പണം വാരി കോരി എറിയാൻ തയ്യാറായി പലരും ; വാദിക്കാൻ സാക്ഷാൽ ആളൂർ ? ആരൊക്കെ രക്ഷിച്ചാലും മനഃസാക്ഷി എന്ന കോടതിയിൽ നിന്നും ആര് സംരക്ഷിക്കും?

ഒരു നാട് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ മുഴുവൻ ഞെട്ടി തരിച്ചിരിക്കുകയാണ് കൂടത്തായി കൂട്ട കൊലപാതക പരമ്പരയുടെ വാർത്തയിൽ. ആറു മനുഷ്യ ജീവനുകളെ ഒരു ദാഷ്യണ്യവും ഇല്ലാതെ കൊന്നൊടുക്കിയ ജോളിയെ കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെന്ന കോടതിയിലെ പ്രതി കൂട്ടിൽ നിർത്തിയിരിക്കുകയാണ്. ജോളിയെന്ന കുറ്റക്കാരി ചില്ലറകാരിയല്ല. അതിന് തെളിവുകളാണ് ജോളിയെ രക്ഷിക്കുവാൻ നടക്കുന്ന തീവ്ര ശ്രമങ്ങൾ. എന്തിന് കുറ്റവാളികളുടെ രക്ഷകനെന്ന് വിശേഷിപ്പിക്കാവുന്ന അഡ്വക്കേറ്റ് ബിഎ ആളൂർ ജോളിയെ രക്ഷിക്കാനും അവതരിക്കും എന്ന വിവരങ്ങൾ നേരത്തെ തന്നെ വന്നിരുന്നു. അതൊരു സൂചന മാത്രമായിരുന്നു.
ജോളിയ്ക്ക് വേണ്ടി ഹാജരകണമെന്ന ആവശ്യവുമായി ജോളിയുടെ ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചതായി അഡ്വക്കേറ്റ് ആളൂര്‍ തന്നെ വെളിപ്പെടുത്തുകയുണ്ടായി.ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആളൂര്‍ പറയുകയുണ്ടായി. പ്രാഥമിക അന്വേഷണം കഴിഞ്ഞതിനു ശേഷം മാത്രം ജാമ്യാപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ജോളിയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലയെന്നും അന്വേഷണ പുരോഗതി അറിഞ്ഞാല്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുവെന്നും ആളൂർ പറയുകയുണ്ടായി. ഈ കൃത്യം ചെയ്യുന്ന സമയം എന്തായിരുന്നു ജോളിയുടെ മാനസികാവസ്ഥയെന്ന് അന്വേഷിക്കുമെന്നും കുട്ടിക്കാലം മുതൽക്ക് ഉള്ള ജോളിയുടെ എല്ലാ കാര്യങ്ങളും അന്വേഷിച്ചാലേ ഇതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ദുബായ്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നും അഡ്വക്കേറ്റ് ആളൂരിനെ തേടി ഫോണ്‍ കോളുകള്‍ വന്നത് . ജോളിക്ക് വേണ്ടി ഹാജരാകാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് വിളിച്ചവര്‍ പറഞ്ഞിരിക്കുന്നത് എന്ന് അഡ്വക്കേറ്റ് ആളൂര്‍ പറഞ്ഞു.
പ്രതിക്ക് സമ്മതമാണെങ്കില്‍ വക്കാലത്ത് ഏറ്റെടുക്കുന്ന കാര്യം താന്‍ ആലോചിക്കുമെന്നും ആളൂര്‍ പറയുകയുണ്ടായി . എന്നാൽ ആരാണ് വിളിച്ചത് എന്നത് രഹസ്സ്യമായി വച്ചിരിക്കാനാണ് അദ്ദേഹത്തിന് താല്പര്യം. ജോളിയുടെ ഭര്‍ത്താവ് അടക്കമുളളവര്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ജോളിയുടെ മാനസികാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. കുറ്റം ചെയ്യുന്ന സമയത്തെ മാനസികാവസ്ഥ പരിഗണിക്കണമെന്നും അദേഹം പറഞ്ഞു. ബന്ധുക്കള്‍ തന്നെ വീണ്ടും സമീപിച്ചാല്‍ തീര്‍ച്ചയായും സഹകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.സൗമ്യ കൊലക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടിയായിരുന്നു ആളൂർ ആദ്യമായി അവതരിച്ചത്. ബിഎ ആളൂര്‍ എന്ന വ്യക്തിയെ കേരളം അറിഞ്ഞ് തുടങ്ങിയത് അപ്പോഴായിരുന്നു. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനല്‍ വക്കീലുമാരില്‍ ഒരാളാണ് അദ്ദേഹം.
https://www.facebook.com/Malayalivartha