കോന്നിയില്‍ എല്‍.ഡി.എഫിന്റെ അട്ടിമറിയെന്ന് മനോരമ ന്യൂസ്..കോന്നിയും യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്. സുരേന്ദ്രൻ വിജയിക്കില്ല എന്ന് പ്രവചനം!

ഉപതിരഞ്ഞെടുപ്പില്‍ കോന്നിയും യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം. അടൂര്‍ പ്രകാശ് 23 വര്‍ഷം പ്രതിനിധീകരിച്ച സീറ്റില്‍ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നാണ് പ്രവചനം.
യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ 39 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച ബിജെപിക്കും കെ.സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സര്‍വെ പറയുന്നത്. എന്തായലും അന്തിമ വിജയം ആർകെന്ന് കാത്തിരുന്നു കാണാം .
മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മണ്ഡലമായ കോന്നിയില്‍ ഇത്തവണ യു.ഡി.എഫിന് പി. മോഹന്‍രാജാണു സ്ഥാനാര്‍ഥി. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ അടൂര്‍ പ്രകാശ് നേരത്തേ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം ബി.ജെ.പി വളരെയധികം പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലത്തില്‍ കെ. സുരേന്ദ്രന് ലഭിക്കുക 12 ശതമാനം വോട്ട് മാത്രമായിരിക്കുമെന്നും ഫലം പറയുന്നു. യു.ഡി.എഫ് 41 ശതമാനം വോട്ട് നേടുമെന്നും അതില്‍ പറയുന്നു.
https://www.facebook.com/Malayalivartha