Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !

22 OCTOBER 2019 06:43 PM IST
മലയാളി വാര്‍ത്ത

ബന്ധു നിയമനം..ഇതേ തുടർന്നുണ്ടായ ആരോപണങ്ങൾ മന്ത്രി കെ ടി ജലീലിനെ തെല്ലൊന്നുമല്ല അലട്ടിയത് .കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഇപ്പോൾ ഏറെ വേദനിക്കുന്ന ഒരു യുവാവാണ് വാർത്തകളിൽ നിറയുന്നത് ,സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മാല്‍കോടെക്‌സ് മുന്‍ ജീവനക്കാരന്‍ ആണ് ഇത്തരത്തിൽ ക്രൂശിക്കപ്പെടുന്നത് .

തൊഴില്‍ പീഡനത്തെ തുടര്‍ന്ന് ജോലിരാജി വെച്ചതിനു ശേഷവും ആനുകൂല്യങ്ങള്‍ അടക്കമുള്ളവ നല്‍കുന്നില്ലെന്നാരോപിച്ചാണ് മാല്‍കോടെക്‌സിലെ മുന്‍ ഫിനാന്‍സ് ജീവനക്കാരനായ സഹീര്‍ കാലടിയുടെ പരാതി.കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മാല്‍കോടെക്‌സ് മുന്‍ ജീവനക്കാരന്‍.

പൊതുമേഖല സ്ഥാനപനമായ കുറ്റിപ്പുറത്തെ മാല്‍കോടെക്സില്‍ ഫിനാസ് മാനേജര്‍ തസ്തികയിലിരിക്കെ സഹീര്‍ കാലടി ഡപ്പ്യൂട്ടേഷനില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. മതിയായ യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള അദ്ദേഹമടക്കമുള്ള മറ്റ് അപേക്ഷകരെ തള്ളി ബന്ധുവായ കെ ടി അദീബിനെയാണ് അന്ന് മന്ത്രി കെ ടി ജലീല്‍ നിയമിച്ചത്.

ബന്ധു നിയമനം ഏറെ വിവാദമായതിനിടെ സാമൂഹ്യമാധ്യമത്തിലൂടെ സഹീര്‍ കാലടി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കെ ടി അദീബിന്‍റെ നിയമനം മന്ത്രി കെ ടി ജലീലിന് റദ്ദാക്കേണ്ടിയും വന്നു. പിന്നാലെ മാല്‍കോടെക്സില്‍ നിന്ന് വലിയ തൊഴില്‍ പീഡനം തുടങ്ങിയെന്ന് സഹീര്‍ കാലടി പറഞ്ഞു. മന്ത്രി കെ ടി ജലീലിന്‍റെ ഇടപെടലാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

പീഡനത്തെ തുടർന്ന് സഹീർ കാലടി 20 വർഷത്തെ സർവ്വീസ് ബാക്കി നിൽകെ ജൂലൈ ഒന്നിനു രാജി വെച്ചു. എന്നിട്ടും ഗ്രാറ്റുവിറ്റി, ശമ്പള അരിയർ, ലീവ് എൻ കാഷ്മെന്റ്, ഇ പി എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് പ്രതികാര നടപടികള്‍ തുടരുകയാണെന്നാണ് ഇദ്ദേഹത്തിന്‍റെ പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സഹീർ കാലടി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (11 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (22 minutes ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (10 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (12 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (12 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (13 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (13 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (13 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (14 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (14 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (14 hours ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (14 hours ago)

Malayali Vartha Recommends