Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

മകന്റെ വെളിപ്പെടുത്തല്‍ പുറത്ത്... ഇന്ത്യയ്‌ക്കെതിരെ തിരിയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര പടയൊരുക്കം; ആരോഗ്യനില മോശമായി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലാക്കി; ജയിലില്‍ വച്ച് വിഷം നല്‍കിയിരിക്കാമെന്ന് മകന്‍

23 OCTOBER 2019 11:49 AM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം കനക്കുകയാണ്. ജയിലിലായിരുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആരോഗ്യനില മോശമായത് വിഷാംശം ഏറ്റതിനാല്‍ എന്ന ആരോപണവുമായി മകന്‍ ഹുസൈന്‍ നവാസ് രംഗത്തെത്തി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മുന്‍ പാക്ക് പ്രധാനമന്ത്രിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പിതാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് ഗണ്യമായി കുറയുകയാണെന്നും അദ്ദേഹത്തിന് ജയിലില്‍ വിഷം നല്‍കിയിരിക്കാനുള്ള സാധ്യതയുണെന്നും ഹുസൈന്‍ ലണ്ടനില്‍ നിന്നും ട്വിറ്റ് ചെയ്യുകയായിരുന്നു.

പ്‌ലേറ്റ്‌ലേറ്റ് കൗണ്ട് കുറഞ്ഞിട്ടും എന്തുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹുസൈന്‍ ചോദിച്ചു. നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ പ്ലേറ്റ് ലേറ്റ് കൗണ്ട് എന്നത് 16,000 മാത്രമായിരുന്നു.

69 കാരനായ ഷെരീഫ് 2018 ഡിസംബര്‍ 24നാണ് അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തിന് 2000 മാത്രമായിരുന്നു കൗണ്ട് എന്നും ഇപ്പോള്‍ അത് 20,000 ആയി ഉയര്‍ന്നുവെന്നും പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍ നേതാവ് വ്യക്തമാക്കി.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഷെരീഫിനെ അലട്ടുന്നുണ്ട്. നിരവധി തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നവാസ് ഷെരീഫ്. ഷെരീഫിന്റെ ആരോഗ്യ നിലയില്‍ മകളും, സഹോദരനും കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. ആരോഗ്യനില വഷളായിട്ടും ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറാവുന്നില്ല എന്നായിരുന്നു ഇവരുടെ ആരോപണം.

അല്‍ അസീസിയ മില്‍ കേസില്‍ നവാസ് ഷെരീഫ് ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതിന് പിന്നാലെ ചൗധരി ഷുഗര്‍മില്‍ കേസിലും നവാസ് ഷെരീഫിനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തു. കേസിന്റെ വാദം കേള്‍ക്കുന്നതിനായി അദ്ദേഹം നേരത്തെ കോടതിയില്‍ ഹാജരായിരുന്നു. കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 25 ലക്ഷം ഡോളര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണ സംഘം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യനില മോശമായത്.

അതേസമയം വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന്‍ സൈന്യാധിപന്‍ ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തരം ഒരു ആശങ്കയിലേക്ക് നീങ്ങിയത്.പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാല്‍, സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനും രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരിക് ഐ ഇന്‍സാഫിനും സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇമ്രാന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സൈനീക നടപടിയില്‍ ഇമ്രാന്റെ നിലപാടാണ് സൈന്യത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഷെറീഫിന്റെ ആരോഗ്യനിലയും മോശമായത്. അതേസമയം നവാസ് ഷെറീഫ് വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിട്ടില്ല.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (4 minutes ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (9 minutes ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (14 minutes ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (32 minutes ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (42 minutes ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (56 minutes ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (58 minutes ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (1 hour ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (1 hour ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (1 hour ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (8 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (9 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends