Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി, കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍

23 OCTOBER 2019 04:49 PM IST
മലയാളി വാര്‍ത്ത

ചിത്തിര ആട്ടവിശേഷത്തിന് ശനിയാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി പൊലീസ് കനത്തസുരക്ഷയൊരുക്കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍. 26 ന് വൈകുന്നേരം അഞ്ചിന് ക്ഷേത്ര നട തുറക്കും. 27 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നെ ഈ വര്‍ഷത്തെ മണ്ഡലകാല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16ന് നട തുറക്കും. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായ ആഘോഷിക്കുന്നത്. സാധാരണ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ വലിയ തിരക്ക് ഉണ്ടാകാറില്ല. എന്നാല്‍ യുവതീപ്രവേശന വിധി വന്നതോടെ കഴിഞ്ഞ വര്‍ഷം വലിയ ഭക്തജനത്തിരക്കായിരുന്നു. കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി ശ്യാമളയെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

യുവതികള്‍ എത്തുമെന്ന് ഉറപ്പുള്ളതിനാല്‍ കഴിഞ്ഞ ചിത്തിര ആട്ടവിശേഷത്തിന് യുവതികള്‍ എത്തിയാല്‍ തടയാന്‍ കഴിഞ്ഞ വര്‍ഷം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. സംശയം തോന്നിയ വനിതാ ഭക്തരെ തടയുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു ഇവര്‍. അതിനിടെയാണ് തൃശൂര്‍ സ്വദേശിയായ ശ്യാമള (52) പേരക്കുട്ടിയുടെ ചോറൂണിന് എത്തിയത്. കാഴ്ചയില്‍ യുവതിയെ പോലെ തോന്നിക്കുന്ന ഇവരെ ഒരു സംഘം ആളുകള്‍ സന്നിധാനത്ത് തടയുകയും കൈയേറ്റം ചെയ്യുകയും തേങ്ങകൊണ്ട് എറിയുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ പ്രമുഖപത്രങ്ങളിലടക്കം വന്നിരുന്നു. അന്ന് സന്നിധാനത്ത് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ പൊലീസ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. അതും വലിയ വിവാദമായിരുന്നു.

50 വയസിന് മുകളില്‍ ഉള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താമെന്നാണെങ്കിലും അവര്‍ എത്തുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളുമായി അവര്‍ക്കെതിരെ പാഞ്ഞടുക്കുന്നതായിരുന്നു കഴിഞ്ഞ ചിത്തിരആട്ടവിശേഷത്തില്‍ സംഭവിച്ചത്. പൊലീസിന് നടപടി സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. വിവിധ സംഘങ്ങളായി സന്നിധാനത്തും നടപ്പന്തലുകളിലും തമ്പടിച്ചിരിക്കുന്ന ഭക്തര്‍ പെട്ടെന്ന് ഒന്നിക്കുകയും ശരണം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍, വി.വി രാജേഷ് തുടങ്ങി 150തോളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മണ്ഡലകാലത്ത് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് പ്രതിഷേധം സംഘടിപ്പിച്ചവര്‍ മണ്ഡലകാലം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനര്‍ രാജേഷ് അടക്കമുള്ളവരാണ് രാത്രി വലിയ നടപന്തലില്‍ പ്രതിഷേധം നടത്തിയത്. നട അടച്ചതിന് ശേഷം പൊലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവരില്‍ 15 പേര്‍ ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി കണ്ടെത്തി. ഇത്തവണ യുവതികള്‍ എത്തുമെന്നാണ് ശബരിമല കര്‍മസമിതി കരുതുന്നത്. അങ്ങനെയെങ്കില്‍ എന്ത് വിലകൊടുത്തും തടയാന്‍ അവര്‍ തയ്യാറാണ്. സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. അതുകൊണ്ട് ശബരിമലയില്‍ വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുമോ എന്ന് കാത്തിരുന്ന് കാണാം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (3 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (16 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (8 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (10 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends