ആളൂരിന് 'പൂട്ടാനൊരുങ്ങി' കേരളാ ബാര്‍ കൗണ്‍സില്‍; ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍

അഭിഭാഷകന്‍ ബിഎ ആളൂരിനെ പൂട്ടാനൊരുങ്ങി കേരളാ ബാര്‍ കൗണ്‍സില്‍. ആളൂരിന്റെ പ്രവൃത്തികള്‍ ചട്ടവിരുദ്ധമെന്നാണ് ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. ആളൂരിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുന്നത്.
ഈ സാഹചര്യത്തിലാണ് കേരളാ ബാര്‍ കൗണ്‍സിലും അഭിഭാഷകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരളാ ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ജയിലില്‍ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാര്‍ കൗണ്‍സില്‍ പറയുന്നു.
സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പറയുന്നു. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. ആയതിനാല്‍ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
വിവാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായി മലയാളികൾക്കിടയിൽ സുപരിചിതനായ വക്കീലാണ് അഡ്വക്കേറ്റ് ബിഎ ആളൂർ. കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ ശ്രദ്ധേയനായത്.ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനല്‍ വക്കീലുമാരില്‍ ഒരാളാണ് ബിഎ ആളൂര്‍. അധോലോകത്തിന്റെ സ്വന്തം വക്കീല്‍ എന്നാണ് ബിഎ ആളൂരിനുളള വിളിപ്പേര്.
പിന്നീട് ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനും, സോളാർ കേസിൽ സരിത എസ് നായർക്കും, ഇൻഫോസിസ് ജീവനക്കാരി രസീല രാജു വധക്കേസിലെ പ്രതി ബബൻ സൈക്കയ്ക്കും, ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിരുന്നു. ഏറ്റവും ഒടുവിൽ വിവാദമായ കൂടത്തായി കേസിൽ പ്രതി ജോളിക്ക് വേണ്ടി ഹാജരാകുന്നു എന്നറിയിച്ചതോടെയാണ് ആളൂർ അടുത്ത കാലത്ത് വാർത്തകളിൽ നിറഞ്ഞത്.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്ന ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഡ്വ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നു. ജോളിയുടെ വക്കാലത്ത് ഒപ്പിടാന്‍ വേണ്ടിയാണ് ഈ അഭിഭാഷകന്‍ എത്തിയത്.
കൂടത്തായി കേസില്‍ ജോളി അറസ്റ്റിലായി അധികം കഴിയും മുമ്പ് തന്നെ അഡ്വ ബിഎ ആളൂരിന്റെ പേരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കട്ടപ്പനയില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നതായി ആളൂര്‍ വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നായിരുന്നു അന്നത്തെ പ്രതികരണം.
ജോളിക്ക് വേണ്ടി ആളൂരിനെ എത്തിക്കാനുളള നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട് എന്ന വിവരം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ ചിലര്‍ ബന്ധപ്പെട്ടതായി അഡ്വക്കേറ്റ് ബിഎ ആളൂര്‍ വെളിപ്പെടുത്തി.
ദുബായില്‍ നിന്നും കട്ടപ്പനയില്‍ നിന്നുമാണ് അഡ്വക്കേറ്റ് ആളൂരിനെ തേടി ഫോണ്‍ കോളുകള്‍ എത്തിയിരിക്കുന്നത്. ജോളിക്ക് വേണ്ടി ഹാജരാകാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് വിളിച്ചവര്‍ പറഞ്ഞതെന്നും അഡ്വക്കേറ്റ് ആളൂര്‍ വ്യക്തമാക്കി. പ്രതിക്ക് സമ്മതമാണെങ്കില്‍ വക്കാലത്ത് ഏറ്റെടുക്കുന്ന കാര്യം താന്‍ ആലോചിക്കുമെന്നും ആളൂര്‍ പറഞ്ഞു. എന്നാൽ ആരാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ ആളൂര്‍ തയ്യാറായില്ല.
കേസില്‍ ഒരു പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും കിട്ടേണ്ടതുണ്ട് എന്നും . ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നത് കൊണ്ട് തന്റെ ഇമേജിന് കോട്ടം തട്ടും എന്ന് കരുതുന്നില്ല എന്നും ആളൂർ പ്രതികരിച്ചിരുന്നു. ഒരു ന്യായാധിപന്‍ ഏതൊരു പക്ഷവും പിടിക്കേണ്ടതില്ല. എന്നാല്‍ അഭിഭാഷകനെ സംബന്ധിച്ചിടത്തോളം പ്രതിക്ക് വേണ്ടി ഹാജരാകുമ്പോള്‍ പ്രതിപക്ഷവും വാദിക്ക് വേണ്ടി ഹാജരാകുമ്പോള്‍ വാദിപക്ഷവും നിന്ന് കൊണ്ട് കേസ് നടത്തേണ്ടതുണ്ടെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ സ്വദേശിയായ ബിജു ആന്റണി ആളൂര്‍ ആണ് ബിഎ ആളൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. അധോലോക നായകന്‍ ഛോട്ടാ രാജന്റെ കേസുകള്‍ നോക്കുന്നത് ആളൂര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര ധബോല്‍ര്‍ വധത്തില്‍ പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതും ആളൂര്‍ തന്നെ ആയിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ വക്കാലത്തും ഏറ്റെടുത്തത് ആളൂര്‍ തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha