ഏറ്റുമാനൂര്‍ നഗരസഭ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കിയില്ല, പോലീസിന്റെ പ്രതിഷേധം

വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ ഇക്കഴിഞ്ഞ 7-ാം തീയതി പുലര്‍ച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എങ്കിലും ഗര്‍ഭത്തില്‍ വച്ച് തന്നെ കുട്ടി മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്.
ഇതേ തുടര്‍ന്ന് മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്‌ഐ പ്രതിഷേധിക്കാനൊരുങ്ങി. തുടര്‍ന്ന് നഗരസഭ സ്ഥലം നല്‍കി എങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ വിട്ടുകൊടുത്തില്ല.
തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ തന്നെ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. നഗരസഭയുടെ നിലപാടു കാരണം 36 മണിക്കൂര്‍ വൈകിയാണ് മൃതദേഹം സംസ്‌കരിക്കാനായത്.
https://www.facebook.com/Malayalivartha