Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

ഭായ് -ഭായ് പൊളിറ്റിക്സ് വേണ്ട ഭായ്, ലീഗിൽ ഇന്ന് കലാപകാലം; അയോദ്‌ധ്യയെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ മുസ്ലിം ലീഗ് നഖശിഖാന്തം എതിർത്തത് പാർട്ടി സംസ്ഥാന കമ്മിറ്റിയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്

12 NOVEMBER 2019 02:13 PM IST
മലയാളി വാര്‍ത്ത

അയോദ്‌ധ്യയെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ മുസ്ലിം ലീഗ് നഖശിഖാന്തം എതിർത്തത് പാർട്ടി സംസ്ഥാന കമ്മിറ്റിയിലുണ്ടായ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന്. ആദ്യം വിധിക്കെതിരെ പരസ്യ പ്രസ്താവന വേണ്ടെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാൽ വിധിയെ തള്ളിപറയണം എന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. അതോടെ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ യുള്ള നേതാക്കൾ പ്രതിസന്ധിയിലായി.

ഇതോടെ സംസ്ഥാനത്ത് നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ എതിർ ശബ്ദങ്ങൾ ഉയരുമെന്ന് ഏതാണ്ട് ഉറപ്പായി. വിധി പുറത്തുവന്ന ദിവസം പരമോന്നത കോടതി ഉത്തരവിനെതിരെ പ്രതികരിക്കാതിരുന്ന മുസ്ലീം സംഘടനകൾ 24 മണിക്കൂറിന് ശേഷമാണ് തങ്ങളുടെ നിലപാട് അറിയിച്ചത്. അതായത് രാജ്യം ശാന്തമാകണമെന്ന് അവർ ആഗ്രഹിച്ചു എന്നർത്ഥം.

വിധി എന്തായാലും അംഗീകരിക്കാൻ ഇന്ത്യ വിധിക്ക് മുമ്പേ തയ്യാറായിരുന്നു. ഒരു ചെറിയ കിള്ളലിന് പോലും മാരക സ്ഫോടന ശേഷിയുള്ള ബോംബായി മാറാൻ കഴിയുമെന്ന യാഥാർത്ഥ്യം രാജ്യം തിരിച്ചറിഞ്ഞിരുന്നു. ജമാ അത്തെ ഇസ്ലാമിയെ പോലുള്ള ചില സംഘടനകൾ തങ്ങളുടെ നിരാശ ആദ്യം തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് വിയോജിപ്പുണ്ടാകുമെന്ന് വ്യക്തമായിരുന്നു.

സുപ്രീം കോടതി ഉത്തരവിനോട് വിയോജിക്കുന്നവരാണ് ഇസ്ലാം മതത്തിൽ കൂടുതൽ.അവർ വർത്തമാനകാല സാഹചര്യത്തിൽ ശബ്ദിക്കുന്നില്ല എന്ന് മാത്രമേയുള്ളു. പള്ളി പൊളിച്ചത് തെറ്റാണെന്ന കോടതിയുടെ പരാമർശത്തോട് ഇസ്ലാംമത വിഭാഗത്തിന് യോജിപ്പില്ലെന്ന ചിത്രമാണ് ലീഗിന്റെ പ്രസ്താവനയിലൂടെ പുറത്തു വന്നത്. രാജ്യത്തെ മുസ്ലീങ്ങൾ തങ്ങളുടെ വികാരങ്ങൾ അടക്കി പിടിച്ചാണ് കഴിയുന്നതെന്ന് ലീഗ് നേതാക്കൾ വിശ്വസിക്കുന്നു . പലർക്കും യു എ പി എയെ ഭയമാണ്. എതിർഅഭിപ്രായം പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും അകത്താകാൻ സാധ്യതയുടെന്നും അവർ കരുതുന്നു.

ലീഗ് നേതൃത്വം കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തകരിൽ നിന്ന് അകന്നാണ് കഴിയുന്നത്. ലീഗ് നേതാക്കളുടെ മത നിരപേക്ഷ നിലപാട് പ്രവർത്തകർക്ക് തീരെ ദഹിക്കുന്നില്ല. ലീഗിന്റെ പ്രവർത്തകരിൽ ഒരു നല്ല വിഭാഗം മറ്റ് ഇസ്ലാമിക പാർട്ടികൾ അന്വേഷിച്ച് യാത്ര തുടങ്ങി കഴിഞ്ഞു. മലപ്പുറം ജില്ല ലീഗിന്റെ ഉരുക്കു കോട്ടയാണ്. അവിടെ ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും എൻ ഡി എഫും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വളരുന്നത്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടു വീഴ്ച രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രവർത്തകർ കരുതുന്നു. നരേന്ദ്ര മോദിയുമായി ലീഗിന്റെ ഉന്നത നേതാക്കൾക്ക് അടുത്ത ബന്ധം ഉണ്ടെന്നു വരെ ആരോപണം ഉയർന്നിരുന്നു. പാർലെമെന്റിൽ നടന്ന നിർണായക ചർച്ചകളിൽ പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതിനെതീരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

മുനീറും മുഹമ്മദ് ബഷീറും ഉൾപ്പെടെയുള്ള നേതാക്കൾ തൽസമയം കൃത്യമായ പ്രതികരണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മോദിക്കെതിരെ കർശന നിലപാട് എടുക്കാൻ കഴിയാത്ത നേതാക്കൾ ആവശ്യമില്ലെന്നും അവർ കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാണക്കാട് തങ്ങൾ മുനീറും ഇ ടിയും പറയുന്നതിനാണ് കാതോർക്കുന്നത്. ഇവർക്ക് ലീഗിൽ ബാഹ്യ താൽപര്യങ്ങൾ ഇല്ലെന്ന് തങ്ങൾ കരുതുന്നു. തിങ്കളാഴ്ച നടന്ന നേതൃയോഗത്തിൽ ലീഗിലെ രണ്ടാം തിര നേതാക്കളുടെ നിലപാടുകൾക്കാണ് കൈയടി കിട്ടിയത്. ഇനിയും അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് തുടർന്നാൽ ലീഗ് ചരിത്രത്തിൽ നിന്ന് ഇല്ലാതാകുമെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ലീഗിന്റെ ചുവടുപിടിച്ച് കൂടുതൽ പ്രതികരണങ്ങൾ പുറത്തു വരും.

സുന്നി വഖഫ് ബോർഡ് പോലും ഇത്ര കൃത്യമായി പ്രതികരിച്ചിട്ടില്ല. ലീഗിന്റെ പ്രതികരണം ബിജെപിയെ പോലുള്ള പാർട്ടികളെ ഞെട്ടിച്ചു. കോൺഗ്രസും സി പി എമ്മും ലീഗിന്റെ നീക്കങ്ങൾക്ക് കാതോർക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (10 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (19 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (27 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (27 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (31 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (52 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (55 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (2 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends