Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

വനിതാപോലീസ് മലകയറില്ല ; വൃശ്ചികമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം; ഭക്തർക്ക് ആശ്വസിക്കാം

12 NOVEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ് 

ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം കഴിഞ്ഞ മണ്ഡലകാലത്തിൽ കേരളം സാക്ഷ്യം വഹിച്ചത് നിരവധി സംഭവ വികാസങ്ങൾക്കാണ്. വൃശ്ചികമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തു വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം. കഴിഞ്ഞവര്‍ഷത്തെപ്പോലെ സംഘര്‍ഷങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ കര്‍ശന സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ പൊലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങള്‍ കടത്തിവിടേണ്ടെന്നാണു തീരുമാനം.

പൊലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയില്‍ യുവതി പ്രവേശം നടപ്പാക്കണമെന്നോ വേണ്ടെന്നോ പറയുന്നില്ല. യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധിയും അതിനെതിരെയുള്ള പുനപരിശോധനാഹര്‍ജിയും നിലനില്‍ക്കുന്നൂവെന്നു മാത്രമാണ് പരാമര്‍ശം. എങ്കിലും കഴിഞ്ഞവര്‍ഷമുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ സാധാരണയുള്ള സുരക്ഷാക്രമീകരണത്തിനൊപ്പം പ്ലാൻ ബിയും ചേര്‍ത്താണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സന്നിധാനത്തും പമ്പയിലുമെല്ലാം ഐജിമാര്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇത്തവണ ഡിഐജിയും എസ്പിയുമായി അതു ചുരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായിരുന്ന പലനിയന്ത്രണങ്ങളും ആദ്യഘട്ടത്തില്‍ ഇല്ല.

സന്നിധാനത്ത് ഡിഐജിയും പമ്പയിലും നിലയ്ക്കലിലും എസ്പിമാരും നേതൃത്വം നല്‍കും. എഡിജിപി ഷെയ്ഖ് ദര്‍ബേഷ് സാഹിബിനും ഐജിമാരായ എം. ആര്‍. അജിത്കുമാറിനും ബല്‍റാം കുമാര്‍ ഉപാധ്യായക്കുമാണ് മേല്‍നോട്ടച്ചുമതല. കഴിഞ്ഞവര്‍ഷം അയ്യായിരത്തോളം പൊലീസിനെ വിന്യസിച്ചെങ്കില്‍ ഇത്തവണ ആദ്യഘട്ടം 2500 പൊലീസേയുള്ളു. 150 വനിത പൊലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നില്‍ക്കും. പക്ഷെ പ്രതിേഷധം നേരിടാന്‍ ആയുധങ്ങളടങ്ങിയ സ്ട്രൈക്കിങ് ഫോഴ്സ് സന്നിധാനത്തും മരക്കൂട്ടത്തുമെല്ലാമുണ്ടാകും.

ശബരിമലയിൽ തീവ്രവാദഭീഷണിയുണ്ടെന്ന മുന്നറിപ്പ് ലഭിച്ച സാഹചര്യത്തിൽ അതിനെ നേരിടാന്‍ ആര്‍മിയുടെ സഹായത്തോടെ വ്യോമനിരീക്ഷണവും നടപ്പാക്കും. ദേശീയ, സംസ്ഥാന തലത്തിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീവ്രവാദികള്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നുമാണ് പൊലീസ് നിർദ്ദശം. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു തീവ്രവാദികൾ കടന്നു കൂടാൻ സാധ്യതകളേറെയാണെന്ന് ഈ വർഷത്തെ ശബരിമല സുരക്ഷാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും സാഹചര്യങ്ങൾ നീരീക്ഷിചുവരുകയാണ്. തീരദേശം വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവികൾ തീരദേശത്തു ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നവംബർ 15ന് തുറക്കുന്ന നട ‌ജനുവരി 20നാണ് അടയ്ക്കുന്നത്. നാലു ഘട്ടങ്ങളിലായുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദർവേഷ് സാഹേബ് ഐപിഎസിനാണ്.

ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡു വഴി സന്നിധാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങൾ പരിശോധിക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാൻറ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയിൽ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ ഓർഡിനേറ്റർ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡൽ ഓഫിസർ. എമർജൻസി ലാൻഡിങിനായി നിലയ്ക്കൽ ഹെലിപ്പാട് ഉപയോഗിക്കും.

അടുത്ത സീസണിൽ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനു കൂടുതൽ തുറന്ന സ്ഥലങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡലപൂജയ്ക്കായി 16–ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. മണ്ഡല പൂജയ്ക്കുശേഷം ഡിസംബർ 27ന് നട അടയ്ക്കും. മകരവിളക്ക് ആഘോഷങ്ങൾക്കായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 11നാണ് ചന്ദനക്കുടം ആഘോഷം. 12ന് പേട്ടതുള്ളൽ. 15ന് മകരവിളക്ക് കഴിഞ്ഞശേഷം 20 ന് നട അടയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്ര ന്യൂനമർദ്ദം..  (5 minutes ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (20 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (2 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (5 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (6 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (7 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

Malayali Vartha Recommends