കരിങ്കല്‍ ക്വാറികള്‍ക്ക് വാഗമണ്ണില്‍ അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

കരിങ്കല്‍ ക്വാറികള്‍ക്ക് വാഗമണ്ണില്‍ അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പരിസ്ഥിതി പ്രാധാന്യമുള്ള തവളപ്പാറ മലയിലാണ് കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വാഗമണ്‍ ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തവളപ്പാറയില്‍ 150 ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണിത്. റവന്യൂ ഉദ്യോഗസ്ഥരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയാണ് പരിസ്ഥിതി പ്രാധാന്യ മേഖലയില്‍ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസര്‍, വിജിലന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ക്വാറികള്‍ക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തവളപ്പാറ മല സംരക്ഷണ സമിതി വില്ലേജ് ഓഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്ക് കടക്കുകയാണ്.
"
https://www.facebook.com/Malayalivartha
























