കോഴിക്കോട് കിനാലൂരില്‍ പുരുഷന്‍മാരില്ലാത്ത വീടുകള്‍ ലക്ഷ്യമാക്കി കോട്ടുമനുഷ്യൻ; അടുക്കള വാതിലിലൂടെ എത്തി സ്ത്രീകളെ ഗ്രില്ലിനോട് ചേര്‍ത്ത് കെട്ടിയിടും; പിന്നെ കാണിക്കുന്നതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

കോഴിക്കോട് കിനാലൂരില്‍ പുരുഷന്‍മാരില്ലാത്ത വീടുകള്‍ ലക്ഷ്യമാക്കി കോട്ടുമനുഷ്യൻ എത്തുന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസവും യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായിരിക്കുകയാണ്. പുരുഷന്‍മാരില്ലാത്ത വീടുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. കിനാലൂരിലെ വ്യവസായ സ്ഥാപനങ്ങളിലെയും വട്ടോളി, എകരൂല്‍, എംഎം പറമ്പ് ഭാഗങ്ങളിലെയും സിസി ടിവി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കിനാലൂര്‍ എസ്‌റ്റേറ്റ് പാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതിയെ കെട്ടിയിട്ടത്. ഇത് മൂന്നാം തവണയാണ് കിനാലൂരില്‍ അജ്ഞാതന്റെ ആക്രമണമുണ്ടാകുന്നത്. പുലര്‍ച്ചെ ആറോടെ അടുക്കളഭാഗത്തെത്തിയ യുവതിയെ അജ്ഞാതന്‍ കടന്നുപിടിക്കുകയായിരുന്നു. ഷാളും കയറും ഉപയോഗിച്ച് ഗ്രില്ലിനോട് ചേര്‍ത്ത് കെട്ടിയിടുകയും ചെയ്തു. നിലവിളിച്ച യുവതിയുടെ വായപൊത്തിപ്പിടിക്കാന്‍ ശ്രമിച്ച ആക്രമിയുടെ കൈയ്ക്ക് കടിയേറ്റു. ഇതോടെ ഇയാള്‍ പിടിവിട്ട് രക്ഷപ്പെട്ടു.
പരിസരവാസികള്‍ എത്തിയാണ് യുവതിയുടെ കെട്ടഴിച്ചത്. ഡ്രൈവറായ ഭര്‍ത്താവ് പുലര്‍ച്ചെ അഞ്ചരയോടെ ജോലിക്കുപോയ ശേഷമാണ് യുവതി ആക്രമിക്കപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിനാലൂരില്‍ കഴിഞ്ഞ 31നും നവംബര്‍ ഒന്നിനുമായി രണ്ട് വീടുകളില്‍ ഇതേവേഷത്തില്‍ എത്തിയ ആള്‍ പുലര്‍ച്ചെ വീട്ടില്‍ കയറി യുവതികളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. പൊലീസ് കേസെടുത്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.
https://www.facebook.com/Malayalivartha
























