കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി. 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.
എമര്‍ജന്‍സി ലാമ്പിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്തിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.സ്വര്‍ണ്ണത്തിന് 30 ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം. എമര്‍ജന്‍സിയുടെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
https://www.facebook.com/Malayalivartha