Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

ഭക്തർക്കൊപ്പം മൂന്ന് ജഡ്ജിമാർ, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍; ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല; ശ​ബ​രി​മ​ല​യി​ല്‍ യുവതി ​പ്ര​വേ​ശം വി​ധി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി​ക്കെ​തി​രെ​ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു

14 NOVEMBER 2019 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി...മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച്‌ തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം. കൂടാതെ ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.

മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. റിവ്യു ഹര്‍ജികള്‍ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്.

ശ​ബ​രി​മ​ല​യി​ല്‍ സ്​​ത്രീ​പ്ര​വേ​ശം വി​ധി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി​ക്കെ​തി​രെ​ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് കൈമാറിയത്.ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ​ഗൊഗോ​യി അ​ധ്യ​ക്ഷ​നും ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എന്‍ ഖാന്‍വില്‍കര്‍ എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചാണ്​ വിധി പറഞ്ഞത്.

രണ്ടു ജഡ്ജിമാർ വിയോജിച്ചു. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം നരിമാനും ആണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28നു നൽകിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ ഹർജിയിൽ ആദ്യം മുതൽ വീണ്ടും വാദം കേൾക്കും.

ഫെബ്രുവരി ആറിന് ഒരു ദിവസം വാദം കേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികള്‍വിധി പറയാനായി സുപ്രീംകോടതി മാറ്റിയത്. വാദം കേട്ട് ഒമ്ബത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, വൈക്കം ഗോപകുമാര്‍, വി. ഉഷാനന്ദിനി, ബി. രാധാകൃഷ്ണ മേനോന്‍, പി.സി. ജോര്‍ജ്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാര്‍ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റ്, ഒാള്‍ കേരള ബ്രാഹ്മിണ്‍സ് അസോസിയേഷന്‍ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികള്‍ സമര്‍പ്പിച്ചത്.

2018 സെ​പ്​​റ്റം​ബ​ര്‍ 28നാ​ണ്​ ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ​െബഞ്ച്​ ഉ​ത്ത​ര​വിട്ട​ത്. അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്ന​തും ആ​ര്‍ത്ത​വ​മു​ള്ള​തി​നാ​ല്‍ യു​വ​തി​ക​ള്‍​ക്ക്​ 41 ദി​വ​സം വ്ര​തം നോ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച്‌​ ഹൈ​കോ​ട​തി 1991 ഏ​പ്രി​ല്‍ അ​ഞ്ചി​ന് യു​വ​തി​ക​ള്‍​ക്ക്​ ശ​ബ​രി​മ​ല പ്ര​വേ​ശ​നം വി​ല​ക്കി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ 15 വ​ര്‍ഷ​ത്തി​ന് ശേ​ഷം ഇന്ത്യന്‍ യ​ങ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജിയി​ലാ​ണ്​ എ​ല്ലാ സ്​​ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​നം അം​ഗീ​ക​രി​ച്ച്‌​ സു​​പ്രീം​കോ​ട​തി വി​ധി പ്ര​സ്​​താ​വി​ച്ച​ത്.

സുപ്രീംകോടതി​ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത്​ എ​തി​ര്‍​ത്ത്​ സം​സ്​​ഥാ​ന​മാ​കെ വലിയ പ്രതിഷേധങ്ങളും അ​ക്ര​മ​ങ്ങ​ളും ആണ് അരങ്ങേറിയത്. പൊ​ലീ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്​​ത 2012 കേ​സു​ക​ളി​ലെ 67,094 പ്ര​തി​ക​ളി​ല്‍ തി​രി​ച്ച​റി​യ​പ്പെ​ട്ട 10,561 പേ​ര്‍ വി​വി​ധ കോ​ട​തി​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന​ത്​ തു​ട​രു​കയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (16 minutes ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (37 minutes ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (41 minutes ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (56 minutes ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (1 hour ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (2 hours ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (2 hours ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (3 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (3 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (4 hours ago)

Malayali Vartha Recommends