Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

മലയാളി വാർത്ത പറഞ്ഞത് സത്യമായി; ശബരിമല യുവതീപ്രവേശനം വിശാല ബെഞ്ചിന് കൈമാറുമോ? ; ശബരിമല കേസ് വിശാല ബെഞ്ചിന് വിടുമെന്ന സുപ്രീം കോടതി വിധി പ്രവചിച്ച് മലയാളി വാർത്ത; കാതോർത്ത് കേരളം

14 NOVEMBER 2019 01:24 PM IST
മലയാളി വാര്‍ത്ത

ശബരിമല കേസ് വിശാല ബെഞ്ചിന് വിടുമെന്ന സുപ്രീം കോടതി വിധി പ്രവചിച്ച് മലയാളി വാർത്ത. ബുധനാഴ്ച വൈകിട്ട് മലയാളി വാർത്ത പുറത്തുവിട്ട വാർത്തയിലാണ് ഇക്കാര്യമുള്ളത്. വാർത്തയുടെ പൂർണരൂപം:

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് ജസ്റ്റിസ് ദീപക് മിശ്ര പാസാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുമോ? ഡൽഹിയിലെ നിയമവൃത്തങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള സംശയങ്ങളാണ് ഉയർന്നിരിക്കുന്നത്.

ധന ബില്ലിലൂടെ ട്രൈബ്യുണലുകളെ പരിഷ്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ബുധനാഴ്ച ഉച്ചയ്ക്ക് സുപ്രീം കോടതി തടഞ്ഞു. വിശാല ഭരണഘടന ബഞ്ചിനാണ് ഇത് സുപ്രീം കോടതി വിട്ടത്. അഞ്ചംഗ ബഞ്ചിനു പകരം ഏഴക്ക ബഞ്ചിനാണ് കേസ് കൈമാറിയത്. ഇതേ മട്ടിൽ ശബരിമല കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടാൻ സാധ്യതയുണ്ടെന്ന് കരുതുന്നവർ നിരവധിയാണ്.

വിധി പുന:പരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി ഫലത്തിൽ ഇല്ലാതാകും. ബന്ധപ്പെട്ട കക്ഷികൾക്കെല്ലാം നോട്ടീസ് അയച്ച് ഒരിക്കൽ കൂടി വാദം കേൾക്കും. അതിന് വർഷങ്ങൾ എടുക്കും. ഇന്ന് കേസുമായി മുന്നോട്ട് പോയിട്ടുള്ളവരിൽ പലരും അന്ന് ഉണ്ടാവുകയില്ല. കക്ഷികൾക്ക് ആദ്യം വാദം അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഏഴെട്ട് കൊല്ലങ്ങൾ കുറഞ്ഞത് ഇതിനുവേണ്ടിയെടുക്കും.

വിധി ശരിവയ്ക്കുകയാണെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകും. മണ്ഡലകാലത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. രാമജന്മഭൂമി വിഷയത്തിൽ രാമനെ ഒരു വ്യക്തിയായി കണക്കാക്കിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഇതേ അവസ്ഥയാണ് ശബരിമലയിൽ ബിജെപി പ്രതീക്ഷിക്കുന്നത്. അതായത് അയ്യപ്പനെ ഒരു വ്യക്തിയായി കണക്കാക്കി വിശ്വാസത്തിൽ അധിഷ്ഠിതമായി വിധി പറയുക. 1991 ഏപ്രിൽ 5 നാണ് എസ് മഹേന്ദ്രൻ എന്ന വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ കെ.എസ് പരിപൂർണനും കെ.ബി. മാരാരും യുവതി പ്രവേശനം തടഞ്ഞത്. 2016 ൽ ഇതിനെതിരെ യംഗ് ലോയേഴ്സ് ഫോറം സുപ്രീംകോടതിയെ സമീപിച്ചു. അതിന്റെ വിധിയാണ് വിവാദമായത്.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടു വന്നതു പോലെ വിപ്ലവകരമായ വിധികളാണ് ചീഫ് ജസ്റ്റിസിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. കൊളിജിയം സംവിധാനം പോലും പരസ്യമാക്കിയ രീതിയിൽ ആണ് വിധി വന്നിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി ഹൈക്കോടതി പാസാക്കിയ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരിവച്ചത്. അയോധ്യ വിധിയിൽ പരമ്പരാഗത വിശ്വാസങ്ങളോട് കൂറു പുലർത്തിയ ജസ്റ്റിസ് രഞ്ജിത് ഗോഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സുതാര്യമാക്കി.

കേന്ദ്ര സർക്കാരിനും ബിജെപിക്കും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂലമായ സമീപനമാണുള്ളത്. കേരള സർക്കാരിന്റെ കാര്യം അങ്ങനെയല്ല.എന്നാൽ വിവാദമുണ്ടാക്കി രാഷ്ട്രീയമായി ഒറ്റപ്പെട്ടാൻ കേരള സർക്കാരും തയ്യാറല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (5 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (7 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (8 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (8 hours ago)

Malayali Vartha Recommends