Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത

15 NOVEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മന്ത്രി ടി. സിദ്ദിഖ്

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി

കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം; അവരുടെ മനസ്സിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്': എന്ന് ശിശുദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞതു പത്രങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ആ വാർത്തയിലെ മഷി ഉണങ്ങും മുൻപ് കോഴിക്കോട് അത്തോളി വേളൂരില്‍ പതിമൂന്നുകാരിയോട് ബാങ്ക് ഉദ്യോഗസ്ഥർ ചെയ്തത് തികച്ചും വേദന ഉണ്ടാക്കുന്ന സംഭവം...

കടക്കെണിമൂലം ജീവിതം വഴിമുട്ടിയപ്പോൾ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിനെ തുടർന്ന് അനാഥയായ പതിമുന്നുകാരിയെയും വെറുതെ വിടാതെ ബാങ്കുകളുടെ ക്രൂരത തുടരുന്നു. പതിമൂന്നുകാരിയുടെ പേരിലുള്ള പന്ത്രണ്ട് സെന്‍റ് ഭൂമിയും വീടും ജപ്തി ചെയ്യാന്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ നിന്ന് സര്‍ഫേസി നിയമപ്രകാരമാണ് നോട്ടീസ് വന്നിരിക്കുന്നത്.

2015 മെയ് ഒന്നിനാണ് ഊരാളിക്കണ്ടി രാമകൃഷ്ണനും ഭാര്യ ജിഷയും കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. ഇവരുടെ ഏകമകൾക്കാണ് ഇപ്പോള്‍ ബാങ്കിന്റെ ജപ്തിഭീഷണി എന്ന ദുരന്തം കൂടി വന്നു ചേർന്നിരിക്കുന്നത് . രാമകൃഷ്ണന്‍ ബാങ്കില്‍ നിന്ന് മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കുറെ തുക അടച്ചുവീട്ടി എങ്കിലും ഇപ്പോഴും കുടിശ്ശികയുള്ള പലിശയടക്കം രണ്ടേമുക്കാല്‍ ലക്ഷം രൂപ ആയിട്ടുണ്ട്.. ഈ തുക തിരിച്ചു പിടിക്കാനാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.

കോഴിക്കോട് ജില്ലാസഹകരണ ബാങ്കിന്‍റെ അത്തോളി ശാഖയില്‍ ഉള്‍പ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു രാമകൃഷ്ണന്. കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്‍ വീട് നിർമാണത്തിനാണ് ഭാര്യയുടെയും ബന്ധുക്കളുടെയും ഉള്‍പ്പെടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തത്. വീട് നിർമാണം പൂര്‍ത്തിയായെങ്കിലും കടം അടച്ചു തീർക്കാൻ ഇവർക്ക് കഴിഞ്ഞില്ല.. കടം അടച്ചുതീർക്കാൻ കഴിയാതായതോടെ ഇരുവരും ആത്മഹത്യ ചെയ്തു.

രാമകൃഷ്ണന്‍റെ വൃദ്ധരായ മാതാപിതാക്കളാണ് പതിമൂന്നു വയസ്സായ ആ കുട്ടിയുടെ ഏക ആശ്രയം..രാമകൃഷ്ണന്‍റെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന വാര്‍ധക്യകാല പെന്‍ഷനായ 2400 രൂപ കൊണ്ടാണ് കുട്ടിയടക്കമുള്ള മൂന്നംഗകുടുംബം ഇപ്പോള്‍ കഴിയുന്നത്. ചെറിയതോതില്‍ നാട്ടുകാരുടെ സഹായവുമുണ്ട്.

പണയം വെയ്ക്കാന്‍ സ്വർണം നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും ഇത് തിരിച്ചു ചോദിച്ച് വരുന്നുണ്ട്. രാമകൃഷ്ണന്‍റെ പിതാവ് കുഞ്ഞിരാമന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി നാല് ലക്ഷത്തോളം രൂപയുടെ കടം വീട്ടിയിരുന്നു. ബാങ്ക് വായ്പയില്‍ രണ്ടേമുക്കാല്‍ ലക്ഷവും നാല് ലക്ഷത്തിലധികം വേറെയും കടമുണ്ട്. കടക്കെണി മൂലം കുട്ടിയുടെ പഠനവും നടക്കുന്നില്ല

അത്തോളി ഗവണ്‍മെന്‍റ് വിഎച്ച്എസില്‍ വിദ്യാര്‍ഥിയായ കുട്ടിക്ക് പ്രായപൂര്‍ത്തിയാകാതെ സ്ഥലം വിറ്റുപോലും കടം വീട്ടാനാകില്ല. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ എസ്ബിഐയില്‍ നിന്നെടുക്കണമെങ്കിലും പതിനെട്ട് വയസ് പൂര്‍ത്തിയാകണം.

രാമകൃഷ്ണനും ജിഷയും മരിച്ചതോടെ ഏറെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിനിടെയാണ് കുടുംബത്തിന് ഇടിത്തീയായി ഇപ്പോൾ ജപ്തി നോട്ടീസ് എത്തിയിരിക്കുന്നത്. ദൈനംദിന ചെലവിന് പോലും ആവശ്യമായ പണമില്ലാതെ വിഷമിക്കുമ്പോള്‍ എങ്ങനെ ബാങ്ക് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്.

കുട്ടികളുടെ കുട്ടിത്തത്തിന് പ്രാധാന്യം നൽകണം. അവരുടെ മനസിന് പോറൽ ഏൽപ്പിക്കുന്ന ഒന്നും സംഭവിക്കരുത്. കുട്ടികൾക്ക് ഉല്ലാസത്തോടെ വളരാനാവണം. മാതാപിതാക്കളും വീട്ടുകാരും ബന്ധുക്കളും അധ്യാപകരും നാട്ടുകാരും അത് ശ്രദ്ധിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട് നിർഭാഗ്യകരമായ നിരവധി കാര്യങ്ങൾ കേൾക്കുന്നു. അവർക്ക് ദോഷകരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ സമൂഹം ജാഗ്രത പാലിക്കണം എന്നെല്ലാം ഇന്നലെ ശിശുദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് നിന്ന് ഇത്തരം ഒരു വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കാൻ പോലീസ് മുന്നറിയിപ്പ്  (5 minutes ago)

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (14 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (21 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (24 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (32 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (47 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (52 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (2 hours ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

Malayali Vartha Recommends