Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു; നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

20 NOVEMBER 2019 08:15 AM IST
മലയാളി വാര്‍ത്ത

പോലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു; നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം


കേരള സർവകലാശാല മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎൽഎ അടക്കമുളളവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം.പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ വിശദീകരണം നൽകണമെന്നുമാണ് ആവശ്യം.
കേരള സർവകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത്.ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎൽഎ പറഞ്ഞു.അതേസമയം കേരള സർവകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.വിഷയം പ്രതിപക്ഷം നിയമസഭ ഉന്നയിച്ചപ്പോള്‍ പരിശോധിക്കാമെന്നാണ് മന്ത്രി എകെ ബാലൻ മറുപടി നല്‍കിയത്.
ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന്ഷാഫി പറമ്പില്‍ പറഞ്ഞു.
സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്.പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്.പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.അതേസമയം കേരള സർവകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേരള സർവ്വകലാശാലയിലെ മാർക്ക് തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാകുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥർ മുഖേനെ മാർക്ക് കച്ചവടം നടത്തുന്നുവെന്ന് കാണിച്ച് മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാല ആസ്ഥാനത്ത് നിരവധി കത്തുകൾ കിട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.തട്ടിപ്പ് നടന്നത് മുഴുവൻ 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിലാണ്.സെക്ഷൻ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പണം വാങ്ങി മാർക്ക് തട്ടിപ്പ് നടക്കുന്നുവെന്ന് കാണിച്ച് നിരവധി കത്തുകൾ മാസങ്ങൾക്ക് മുമ്പ് സർവ്വകലാശാലക്ക് കിട്ടിയിരുന്നു. പക്ഷെ അന്നൊന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല.പണം വാങ്ങിയാണ് മാർക്ക് തട്ടിപ്പെങ്കിൽ കൂടുതൽ പരീക്ഷകളിലും സംഭവിച്ചേക്കാാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.ഇനിയും ഒരുപാട് വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് വിവരം.
പാസ് വേഡ് മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയെന്ന സമ്മതിച്ച ഒരു ഡെപ്യൂട്ടി രജിസ്റ്റാറെ മാത്രമാണ് സസ്പെൻഡ് ചെയ്തത്.ക്രമക്കേട് നടന്ന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സർവ്വകലാശാലയുടെയും ക്രൈം ബ്രാഞ്ചിൻറെയും അന്വേഷണം തീരുന്ന മുറക്ക് കൂടുതൽ നടപടിയെന്നാണ് സർവ്വകലാശാല വിശദീകരണം.
ഈ സാഹചര്യത്തിലാണ് കെ എസ യു വിന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്.മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു.ഈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പോലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു.തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. ഇതിലാണ് ഷാഫി പറമ്പില്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് പരിക്കേറ്റത്. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ തലയ്ക്ക് പൊട്ടലുണ്ട്.വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം എം.ജി, കേരള സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പുകളില്‍ സ്വതന്ത്ര അന്വേഷണം ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ച് നടക്കുന്നതിനിടെ കേരള യൂണിവേഴ്‌സിറ്റി പരീക്ഷ തട്ടിപ്പ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (34 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (51 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends