Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

നക്ഷത്രക്കാലെണ്ണി... ശബരിമലയില്‍ പോയതിന്റെ പേരില്‍ കുടുംബവും കുട്ടികളും എല്ലാം നഷ്ടപ്പെട്ടു; ആദ്യം ശക്തിപകരാന്‍ പിന്നില്‍ നിന്നവരാരുമില്ല; മനസമാധാനത്തോടെ സ്വതന്ത്രമായി പുറത്തിറങ്ങാനും പറ്റുന്നില്ല; ഒരാവേശത്തിന് മല കയറിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മനസിലുള്ളത് പൊട്ടിക്കരഞ്ഞ് വിളിച്ചു പറഞ്ഞ് കനകദുര്‍ഗ

21 NOVEMBER 2019 10:26 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ രാത്രിയുടെ മറവില്‍ പോലീസ് അകമ്പടിയോടെ കയറിയ ബിന്ദുവും കനകദുര്‍ഗയും കാരണം നാട്ടിലുണ്ടായ മനസമാധാനക്കേടിന് കയ്യും കണക്കുമില്ലായിരുന്നു. കേരളം പോലും നിശ്ചലമാകുന്ന അവസ്ഥയിലായിരുന്നു. എല്ലാം കഴിഞ്ഞ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇരുവരും പോലീസ് അകമ്പടിയോടെ ജോലിയ്ക്ക് പോകുകയും ചെയ്തു. എന്നാല്‍ കനക ദുര്‍ഗയുടെ കുടുംബം യഥാര്‍ത്ഥ ഭക്തരുടെ മനസ് ഉള്‍ക്കൊണ്ട് നിന്നു. മാത്രമല്ല തിരുവനന്തപുരത്ത് പോകുന്നു എന്നുപറഞ്ഞാണ് കനകദുര്‍ഗ പോയത്. പിന്നെ കണ്ടത് ശബരിമല വാര്‍ത്തയില്‍. കുടുംബത്തിനുണ്ടായ നാണക്കേടിന് പരിഹാരം തേടി കനകദുര്‍ഗയുടെ ഭര്‍ത്താവും അമ്മായിമ്മയും നിന്നതോടെ വലിയ പ്രശ്‌നമായി.

ഇതിനിടെ വീട്ടില്‍ കയറാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഭയ കേന്ദ്രത്തിലായി. പിന്നീട് അമ്മായിയമ്മയുമായുള്ള മല്‍പ്പിടുത്തത്തോടെ കുടുംബത്തില്‍ നിന്നും എന്നന്നേക്കും പറത്തായി. വയസായ അമ്മായിയമ്മ തല്ലിയെന്ന് പറഞ്ഞ് കേസും കൊടുത്തു. പിന്നെ കോടതി വിധിയുടെ വെളിച്ചത്തില്‍ ഭര്‍ത്താവും അമ്മയും ആ വീട്ടില്‍ നിന്നും പടിയിറങ്ങി. ജീവിത ദുരിതത്തില്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വീട് വിട്ടിറങ്ങുമ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. എന്നാല്‍ അന്നൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന കനകദുര്‍ഗ ഇപ്പോള്‍ പൊട്ടിക്കരയുകയാണ്. അതും തമിഴ് ചാനലില്‍...

ശബരിമലയില്‍ ആചാരലംഘനം നടത്തി ഒരു വര്‍ഷത്തിനു ശേഷം ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ താന്‍ ഇപ്പോള്‍ നേരിടുന്ന അവഗണനയിലും വെറുപ്പിലും വേദനിച്ചു കരഞ്ഞത്. ശബരിമലയില്‍ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുര്‍ഗ പറയുന്നു.

എനിക്കിപ്പോള്‍ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ഒറ്റപ്പെടുത്തുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മര്‍ദിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തുമ്‌ബോഴേക്ക് ഭര്‍ത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവ് സ്‌റ്റേ വാങ്ങി. ഇപ്പോള്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. ഞാനിപ്പോള്‍ കുട്ടികളെക്കുറിച്ച് ഓര്‍ക്കാറില്ല. എന്റെ മക്കള്‍ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടില്‍ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവര്‍ക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം... ഇത്രയും പറഞ്ഞ് കനകദുര്‍ഗ പൊട്ടിക്കരഞ്ഞു.

തന്നോടൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . യാതൊരു ഒത്തു തീര്‍പ്പിനും വഴങ്ങിയില്ല . ഫെബ്രുവരി അഞ്ചിനു താന്‍ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടി ഭര്‍ത്താവ് മക്കള്‍ക്കൊപ്പം താമസം മാറിയിരുന്നു. തന്നെ ഉപേക്ഷിച്ചാണ് , ഈ വീട്ടില്‍ തനിച്ചാക്കിയാണ് അവര്‍ പോയത് . ആദ്യം മക്കളെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല . പിന്നീട് ആഴ്ച്ചയില്‍ രണ്ട് ദിവസം കുട്ടികളെ കാണാന്‍ അനുമതി ലഭിച്ചു .എന്നാല്‍ ഇപ്പോള്‍ മാര്‍ച്ച് മാസം മുതല്‍ തനിക്ക് മക്കളെ കാണാന്‍ പോലും കഴിയുന്നില്ല . മക്കള്‍ തനിക്കൊപ്പം വേണം, തനിക്ക് ഒറ്റപ്പെട്ട് ജീവിക്കാന്‍ കഴിയുന്നില്ലെന്നും കനക ദുര്‍ഗ പറഞ്ഞു. ശബരിമലയെ താന്‍ അശുദ്ധമാക്കിയതായി ഭര്‍ത്താവ് പറഞ്ഞെന്നും, സ്വന്തം വീട്ടുകാര്‍ പോലും തന്നെ തള്ളിക്കളഞ്ഞായും കനകദുര്‍ഗ പറഞ്ഞു .

സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറിയെന്നും കനകദുര്‍ഗ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (1 hour ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (2 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (2 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (2 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (2 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (2 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (2 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (2 hours ago)

Malayali Vartha Recommends