Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സി പി എം വലിപ്പിച്ചു; സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലം; കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു

22 NOVEMBER 2019 12:55 PM IST
മലയാളി വാര്‍ത്ത

കനകദുർഗ്ഗയെ സർക്കാരും സി പി എമ്മും കൈവിട്ടു. സർക്കാർ സ്പോൺസേഡ് ആയി ശബരിമലയിൽ കയറിയ കനകദുർഗ്ഗ ഒരു പാട് പ്രതീക്ഷിച്ചെങ്കിലും എല്ലാം വിഫലമായി. മലക്കയറ്റം കൊണ്ട് അവർക്ക് ഒരു നേട്ടവും ഉണ്ടായില്ല.

ഇനി ശബരിമലയിലേക്ക് ഇല്ലെന്നാണ് കനകദുർഗ്ഗ പറഞ്ഞത്. ഭഗവാൻ അയ്യപ്പനോട് ചെയ്ത അരുതാത്ത പ്രവൃത്തി കാരണം തന്റെ ജീവിതം ഇല്ലാതായതായി കനകദുർഗ പറഞ്ഞു.

തന്നോട് ഭഗവാൻ പെറുക്കണമെന്ന് പറഞ്ഞില്ലെങ്കിലും അതേ ഭാഷയിലാണ് കനകദുർഗ്ഗ സംസാരിക്കുന്നത്. തന്റെ ജോലി പോലും സ്ഥിരപ്പെട്ടില്ല. തന്നെ ശബരിമലയിൽ കയറ്റാൻ നടന്നവരാരും ഇപ്പോൾ തിരിഞ്ഞുനോക്കാറില്ല.

കുട്ടികളെ കാണാനുള്ള തന്റെ അവകാശം പോലും സ്വാമി അയ്യപ്പൻ ഇല്ലാതാക്കിയതായി സർക്കാർ നിർദ്ദേശാനുസരണം മലകയറിയ കനകദുർഗ പറഞ്ഞു. ശബരിമലയിൽ പോയ ശേഷം തനിക്ക് എല്ലാം നഷ്ടമായി. എല്ലാവരും തന്നെ വെറുക്കുന്നു. കുടുംബം ഇപ്പോൾ കൂടെയില്ല. ഭർത്താവിന്റെ അമ്മ തന്നെ ഭീകരമായി മർദ്ദിച്ചു. കോടതി ഉത്തരവ് അനുസരിച്ച് വീട്ടിലെത്തിയ തന്നെ വീട്ടിൽ കയറ്റിയില്ല. ഭർത്താവും മക്കളും താൻ വന്നപ്പോൾ മറ്റൊരു വീട്ടിലേക്ക് മാറി. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് മക്കളെ കാണാൻ തനിക്ക് അനുവാദമുള്ളത് എന്നാൽ ഭർത്താവ് അതിനുള്ള അവകാശം സ്റ്റേ ചെയ്തു. കൂട്ടുകാർ മാത്രമാണ് തനിക്ക് ആശ്രയമെന്നും കനകദുർഗ പറഞ്ഞു.

തന്റെ അവസ്ഥ കണ്ട് ശബരിമലയിൽ പോകാൻ തയ്യാറെടുത്തവർ പോലും അതിന് തയ്യാറാകുന്നില്ലെന്ന് കനകദുർഗ്ഗ പറഞ്ഞു. ബിന്ദു അമ്മിണിക്ക് ഒപ്പമാണ് കഴിഞ്ഞ വർഷം കനകദുർഗ ശബരിമലയിൽ കയറിയത്. സപ്ലൈകോ ജീവനക്കാരിയായ കനകദുർഗ തന്റെ ജോലിയിൽ ഉന്നമനം ഉണ്ടാകുമെന്ന് കരുതിയാണ് ശബരിമലയിൽ പോയത്. എന്നാൽ അതുണ്ടായില്ല . കനകദുർഗയുടെയും ബിന്ദുവിന്റെയും ശബരിമല പ്രവേശം സർക്കാർ തള്ളിപറയുകയും ചെയ്തതോടെയാണ് ഇരുവരും വെള്ളത്തിലായത്. സർക്കാരിന് അവരുടെ ഇമേജാണ് വലുത്.

ഇത്തവണയും ശബരിമലയിൽ പോകുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് മാധ്യമങ്ങൾ തന്നെ വളയുന്നതായി കനകദുർഗ്ഗ പറഞ്ഞു. തനിക്ക് ആരോടും സംസാരിക്കാൻ താത്പര്യമില്ലെന്ന് അവർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends