Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ചെരുപ്പിട്ട് ക്ലാസിൽ കയറിയാൽ പത്തു രൂപ ഫൈൻ; അധ്യാപകർക്കും അവരുടെ മക്കൾക്കും ചെരുപ്പിട്ട് ക്ലാസ് മുറിയിൽ കയറാം; വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

22 NOVEMBER 2019 02:45 PM IST
മലയാളി വാര്‍ത്ത

വയനാട് ബത്തേരി സർവജന സ്കൂളിൽ വിദ്യാർഥി പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്ലാസ് മുറികൾ പൊട്ടിപ്പൊളിഞ്ഞ് നാശമായി കിടക്കുന്ന സാഹചര്യത്തിലും കുട്ടികള്‍ ചെരുപ്പിട്ട് ക്ലാസിൽ കയറിയാൽ പത്തു രൂപ ഫൈൻ ഈടാക്കും. എന്നാൽ ഇത് അധ്യാപകർക്കും അവരുടെ മക്കൾക്കും ബാധകമല്ല. അധ്യാപകർക്കും അവരുടെ മക്കൾക്കും ചെരുപ്പിട്ട് ക്ലാസ് മുറിയിൽ കയറാം. അധ്യാപകർക്കുള്ളിലും വിഷമാണ് എന്ന് കുഞ്ഞുങ്ങൾ ആക്രോശിക്കുമ്പോൾ അവർ വിദ്യാലയത്തിനുള്ളിൽ അനുഭവിച്ചുപോരുന്ന പൊരുത്തക്കേടുകളെ കുറിച്ച് ഊഹിക്കാവുന്നതേ ഉള്ളൂ . ആ കുട്ടിയെ കൊലയ്ക്കു കൊടുത്തതാണ് എന്ന് ഒരു സ്വരത്തിൽ വിദ്യാർത്ഥികൾ ആക്രോശിക്കുന്നു. ഷെഹ്‌ലയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

ഷെഹല പാമ്പുകടിയേറ്റ്‌ ജീവനറ്റ ക്ലാസ് മുറിയിൽ കാണാൻ സാധിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍.

പാമ്ബുകടിയേറ്റ്‌ വിദ്യാര്‍ഥിനി മരിച്ച ബത്തേരി ഗവ. സര്‍വജന ഹയര്‍സെക്കന്‍ഡറിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സര്‍ക്കാര്‍ ഈയിടെ അനുവദിച്ചത്‌ ഒരു കോടി രൂപ അനുവദിച്ചിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. പാമ്ബുകടിയേറ്റ്‌ വിദ്യാര്‍ഥിനി മരിച്ച ക്ലാസ്‌ മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ്‌ തുക അനുവദിച്ചത്‌. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ്‌ വിദ്യാര്‍ഥിനിയുടെ ദാരുണാന്ത്യം. നിലവില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യം പരിതാപകരമാണ്‌. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്‌.

സംഭവത്തിൽ ജില്ലാ ജഡ്ജി സ്‌കൂളില്‍ നേരിട്ട് പരിശോധനക്ക് എത്തുമ്പോൾ സംഭവത്തിന്റെ ഗൗരവം കുറേകൂടി ഏറുകയാണ്. ജില്ലാ ജഡ്ജി ,ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക് എത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് സ്‌കൂളില്‍ എത്തിയത്. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് നേരിട്ട് നല്‍കുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പരിശോധന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ ജഡ്ജി സ്‌കൂളിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച്‌ സംസാരിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും പ്രധാന അധ്യാപകനടക്കം അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഈ നടത്തിയ പരിശോധന കൂടാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും യോഗം വിളിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ടും നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഷഹ്‌ലക്ക് പാമ്ബു കടിയേറ്റ ക്ലാസ് മുറി, സ്‌കൂള്‍ പരിസരം, മറ്റു ക്ലാസുകള്‍ എന്നിവയെല്ലാം ഇവര്‍ പരിശോധിച്ചു.

എന്നാല്‍ പരിശോധന കഴിഞ്ഞ് ജഡ്ജിമാരും മറ്റും പുറത്തിറങ്ങുമ്ബോഴാണ് പ്രധാനാധ്യാപകനെത്തുന്നത്. ഇതോടെ ജില്ലാ ജഡ്ജി അധ്യാപകനെ ശാസിച്ചു. ഉച്ചക്കുശേഷം ജില്ലാ കോടതിയില്‍ നടക്കുന്ന വിശകലന യോഗത്തില്‍ വിശദീകരണം നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച്‌ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് ജില്ലാ ജഡ്ജ് വി ഹാരിസ് അറിയിച്ചു. വിഷയത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കിതിരേ പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ഥികള്‍ സംഭവത്തില്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ഥികല്‍ രൂക്ഷമായ രീതിയിലാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും അധ്യാപകരുടെ അനാസ്ഥക്കുമെതിരേ അവര്‍ വീണ്ടും ശബ്ദമുയര്‍ത്തി.

വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷനും ബാലക്ഷേമസമിതിയും കേസെടുത്തിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഡി.എം.ഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends