Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മായം മറിമായം... ശബരിമല തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചവര്‍ക്കെതിരെ ശക്തമായ താക്കീതും നടപടികളും എടുത്ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം ശബരിമലയില്‍; പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും പന്തളം കൊട്ടാരവും സന്ദര്‍ശിച്ച ശേഷമാണ് തികഞ്ഞ് സ്വാമിയായി ടിക്കാറാം മീണ ശബരിമല ദര്‍ശനം നടത്തിയത്

24 NOVEMBER 2019 11:44 AM IST
മലയാളി വാര്‍ത്ത

കലിയുഗവരദനായ അയ്യപ്പന്റെ പ്രശസ്തി ലോകമെമ്പാടുമുണ്ട്. പറയുന്നവരെല്ലാം മാറ്റിപ്പറയുന്ന അവസ്ഥയാണ് ശബരിമലയില്‍ കണ്ടത്. അല്ലെങ്കില്‍ നോക്കണേ അവരുടെ ഡ്യൂട്ടിയുടെ ഭാഗമായി അത് കൃത്യമായി ചെയ്യുകയും ഒരു വിട്ടുവീഴ്ചയും വരുത്താത്തവരാണ് ഐ.ജി. ശ്രീജിത്ത്, യതീഷ് ചന്ദ്ര, ടിക്കാറാം മീണ. മൂവരും ശബരിമല വിഷയത്തോടെയാണ് ശ്രദ്ധ നേടിയത്. ഐജി ശ്രീജിത്ത് രഹ്നാ ഫാത്തിമയേയും മറ്റൊരു യുവതിയേയും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറ്റാന്‍ ശ്രമിച്ച പോലീസ് ഓഫീസറാണ്. തന്നെ ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനം ഭക്തരുടെ ഭാഗത്ത് നിന്ന് സംസാരിച്ച് യുവതികളെ താഴെയിറക്കി. രണ്ടാമത്തെയാള്‍ യതീഷ് ചന്ദ്രയാണ് കെ. സുരേന്ദ്രനെ തടഞ്ഞ് അറസ്റ്റ് ചെയ്യുകയും കേന്ദ്രമന്ത്രിയായിട്ടുപോലും പൊന്‍ രാധാകൃഷ്ണന്റെ പരിവാരങ്ങളുടെ വാഹനങ്ങളെ നിലയ്ക്കല്‍ കടത്തിവിടുകയും ചെയ്തില്ല. സര്‍ ഇതെന്റെ ഡ്യൂട്ടിയാണ് എന്നാണ് യതീഷ് ചന്ദ്ര പറഞ്ഞത്. ഇരുവരുടേയും നടപടികള്‍ വലിയ വിവാദമാകുകയും അവസാനം ഇരുവരും അയ്യപ്പന്റെ മുമ്പില്‍ നിറകണ്ണോടെ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതും.

അതുകഴിഞ്ഞ് തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ ആളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. മീണയും പറഞ്ഞത് താന്‍ തന്റെ ഡ്യൂട്ടി ചെയ്യുന്നുവെന്നാണ്.

എന്നാല്‍ മീണയെ വെല്ലുവിളിച്ച് ബിജെപിയും കര്‍മ്മ സമിതിയും രംഗത്തെത്തി. ഇതിനിടെ സുരേഷ് ഗോപി അതേറ്റെടുകകുകയും ചെയ്തു. എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍ അതൊരു വികാരമെങ്കില്‍ ഈ കിരാത സര്‍ക്കാരിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ ഭാരതത്തിലെ അയ്യപ്പഭക്തര്‍ നല്‍കും. മുട്ടുമടങ്ങി വീഴാന്‍ മുട്ടുകാലുണ്ടാവില്ല. പ്രചരണ വേളയില്‍ ശബരിമല ചര്‍ച്ചയാവേണ്ടത് ഓരോ വീടികളിലും. ഹിന്ദു വീടുകള്‍ മാത്രമല്ല എതാമത വിശ്വാസങ്ങളുടേയും സംസ്‌കാരത്തിനു നേരെ ഓങ്ങിയ കഠാര തവിടുപൊടിയാക്കാന്‍ വിശ്വാസ സമൂഹം മുന്നോട്ട വരണം. സുരേഷ് ഗോപിയുടെ ഈ മാസ് ഡയലോഗിനും മീണ പൂട്ടിട്ടിരുന്നു.

കാലം മാറി കഥമാറി എന്ന് പറയുന്നതുപോലെ ടിക്കാറാം മീണ സന്നിധാനത്തെത്തി. ഭക്തിയുടെ പതിനെട്ടാം പടി ചവിട്ടിയാണ് സന്നിധാനത്തെത്തിയത്. കറുപ്പുടുത്ത് വെള്ള ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച് നീലിമലയും അപ്പാച്ചിമേടും നടന്നു കയറിയാണ് മീണ സന്നിധാനത്ത് എത്തിയത്. ദര്‍ശനത്തിന് ശേഷം നെയ്‌ത്തേങ്ങ പോട്ടിച്ച് നെയ്‌ത്തോണിയില്‍ ഒഴിച്ചു. കൈകൂപ്പി മനമുരുകി പ്രാര്‍ത്ഥിച്ച് പ്രസാദവും വാങ്ങിയ ശേഷമാണ് മീണ മലയിറങ്ങിയത്.

ശബരിമല ദര്‍ശനത്തിന് മുമ്പ് ടിക്കാറാം മീണ പന്തളം വലിയകോയിക്കല്‍ ക്ഷേത്രവും പന്തളം കൊട്ടാരവും സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി നാരായണവര്‍മ്മ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പ്രിഥ്വിപാല്‍, ക്ഷത്രിയ ക്ഷേമസഭ പന്തളം ശാഖാ പ്രസിഡന്റ് പി.രാഘവവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ കണ്ട് തൊഴുതു. നീരാഴിക്കെട്ട് കൊട്ടാരത്തിലെത്തി പന്തളം വലിയ തമ്പുരാട്ടി തന്വംഗി തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി. ഉച്ചയ്ക്ക് 12ന് മണിക്ക് ദേവസ്വം ബോര്‍ഡ് നടത്തുന്ന വെള്ളിയാഴ്ച ദിവസത്തെ അന്നദാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് അന്നദാനവും കഴിച്ചതിനു ശേഷമാണ് അദ്ദേഹം പന്തളത്തുനിന്നും യാത്രയായത്.

പന്തളത്ത് ആദ്യമായി എത്തിയ അദ്ദേഹം ഇവിടുത്തെ ചരിത്ര, ഐതിഹ്യങ്ങളെപ്പറ്റിയും കൊട്ടാരത്തിന്റെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയുമൊക്കെ സെക്രട്ടറി നാരായണവര്‍മ്മയോട് ചോദിച്ചറിഞ്ഞു. അയ്യപ്പന്‍ വളര്‍ന്ന പുണ്യഭൂമിയില്‍ എത്താന്‍ സാധിച്ചത് വലിയ പുണ്യമാണെന്നാണ് ടിക്കാറാം മീണയുടെ വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (5 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (6 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (6 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (6 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (6 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (6 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (6 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (7 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (7 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (7 hours ago)

Malayali Vartha Recommends