Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മിണ്ടാനറിയില്ലെങ്കിലും... മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ജോളി ജോസഫിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ട; പുതിയ വിഷയങ്ങളും പുതിയ വിവാദങ്ങളും വന്നതോടെ എല്ലാവരും ജോളിയെ മറന്നു; എന്നാല്‍ ജോളിയുടെ ക്രൂരതകള്‍ വീണ്ടും പുറത്ത് വന്നുകൊണ്ടേയിരിക്കുന്നു; കൊലപാതക പരമ്പരകള്‍ക്കായി ജോളി വിഷം കൊടുത്ത് പരീക്ഷണം നടത്തിയവിധം പുറത്താകുന്നു

24 NOVEMBER 2019 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

കൂടത്തായി കൊലപാതക കേസ് മലയാളികളെ ശരിക്കും ഞെട്ടിപ്പിച്ചു കളഞ്ഞു. ഒരു കുടുംബത്തെ തന്നെ നിശബ്ദമായി ഇല്ലാതാക്കിയ ജോളി ജോസഫിനെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ അത്ഭുതത്തോടെയാണ് കണ്ടത്. എന്തിന് വിദേശത്തു പോലും ജോളിയുടെ ക്രൂരത ചര്‍ച്ചയായി. വിദേശ മാധ്യമങ്ങളടക്കം ഏറ്റെടുത്ത സംഭവം വളരെപ്പെട്ടന്ന് ലോകം മറക്കുകയായിരുന്നു. അതിന് ശേഷം നിയമസഭാ ഉപ തെരഞ്ഞെടുപ്പ് ഫലം മുതല്‍ പാമ്പുകടിയേറ്റ് ഷെഹ്ല മരിച്ച വരെയുള്ള വിഷയങ്ങള്‍ വന്നു. അതോടെ നമ്മുടെ ജോളിയെ എല്ലാവരും മറന്നു. എന്നാല്‍ ജോളിയുടെ ക്രൂരതകള്‍ പുറത്തുവന്നുകൊണ്ടേയിക്കുകയാണ്.

കൊലപാതക പരമ്പരകള്‍ക്കായി തയാറെടുക്കാന്‍ ജോളി പരീക്ഷണങ്ങള്‍ നടത്തിയത് നായയിലാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നായയ്ക്ക് വിഷം നല്‍കി പരീക്ഷണം നടത്തിയ ശേഷമാണ് ജോളി മനുഷ്യകൊലപാതകങ്ങളിലേക്ക് കടന്നത്. ജോളിയെ അന്വേഷണ സംഘം കട്ടപ്പനയിലെത്തിച്ചു തെളിവെടുത്തപ്പോഴാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. കൂടത്തായി കേസില്‍ ജോളിയുടെ കൂടുതല്‍ ക്രൂരതകള്‍ ഇതോടെ പുറത്തുവരുകയാണ്.

വാഴവരയിലെ പഴയകുടുംബ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ വിഷം നല്‍കി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയ ജോളി ഇത് ആദ്യം വീട്ടിലെ വളര്‍ത്തുനായയില്‍ പരീക്ഷിക്കുകയായിരുന്നു.

ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു നായക്ക് നല്‍കിയത്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്ന് ആര്‍ക്കും മനസിലായില്ല. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാന്‍ ജോളി തീരുമാനിച്ചത്. നായ താനേ ചത്തതാണെന്നാണ് അന്ന് എല്ലാവരും കരുതിയിരുന്നത്. ഇതാണ് കൊലപാതക പരമ്പരകള്‍ക്ക് ജോളിക്ക് ധൈര്യം നല്‍കിയത്.

പേരാമ്പ്രയില്‍ നിന്നും ഇന്നലെ രാവിലെ 6.45 ഓടെ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ജോളിയെ ഒന്‍പതോടെ കനത്ത സുരക്ഷയില്‍ വാഴവരയിലുള്ള പഴയ കുടുംബവീട്ടിലെത്തിച്ച് തെളിവെടുത്തു.

സി.ഐ: കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കട്ടപ്പനയില്‍ എത്തിയത്. വാഴവരയിലെ അയല്‍വാസികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം 11.30 ഓടെ അന്വേഷണ സംഘം ജോളിയെ കട്ടപ്പന വലിയകണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയെ കട്ടപ്പനയിലെത്തിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പോലീസ് ജീപ്പിലേക്ക് ജോളിയെ കയറ്റിയപ്പോള്‍ കൂക്കിവിളിച്ചു. വലിയകണ്ടത്തെ വീടിനു മുന്നിലും നാട്ടുകാരും അയല്‍വാസികളും തിങ്ങി നിറഞ്ഞിരുന്നു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു.

പിതാവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ജോളിയുടെ സാന്നിധ്യത്തിലല്ല അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ സ്‌റ്റേഷനിലേക്ക് മടക്കിയ ശേഷമായിരുന്നു നടപടി. നെടുങ്കണ്ടത്തെ പ്രീഡിഗ്രി പഠനശേഷം ജോളിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടത്തായി കൊലപാതക കേസില്‍ നിര്‍ണായ വിവരങ്ങളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (10 minutes ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (17 minutes ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (33 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (39 minutes ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (59 minutes ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (1 hour ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (1 hour ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (1 hour ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (7 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (8 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (8 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (8 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (8 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (9 hours ago)

Malayali Vartha Recommends