Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കയ്യടിച്ച് വിശ്വാസികളും... ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കാലം ജയിലില്‍ കിടന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന് ഭാഗ്യം തെളിയുന്നു; ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനം ഉറപ്പാക്കി സുരേന്ദ്രന്‍; അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ബിജെപി സംസ്ഥാനഘടകത്തില്‍ തര്‍ക്കം മൂക്കവേ സുരേന്ദ്രന്‍ മതിയെന്നുറപ്പിച്ച് കേന്ദ്രം

02 DECEMBER 2019 10:44 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ആളാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഭക്തരോടൊപ്പം നിന്ന് ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് കയറാന്‍ വന്ന സുരേന്ദ്രനെ എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. ശബരിമല പ്രക്ഷോഭത്തിന് ഏറ്റവുമധികം പ്രശസ്തി നേടിക്കൊടുത്തതും ഈ സംഭവമാണ്. എന്നാല്‍ പിന്നീട് സുരേന്ദ്രനെ നിരവധി കേസുകളില്‍ കുടുക്കി. ഇതോടെ സുരേന്ദ്രന് പല കേസുകളില്‍ ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ ആഴ്ചകളോളം എടുത്തു. 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. ശബരിമലയില്‍ പോകാനാകാതെ ഇരുമുടികെട്ടുമായി ജയിലുകള്‍ തോറും കയറിയിറങ്ങിയ സുരേന്ദ്രന്‍ ഭക്തരുടെ വികാരമായി മാറി. വീണ്ടും ഒരു മണ്ഡലമാസം പിറന്നപ്പോള്‍ സംസ്ഥാന അധ്യക്ഷനില്ലാതെ ബിജെപി അലയുകയാണ്. കുമ്മനം ഉള്‍പ്പെടെ പല പേരുകളും ഉയര്‍ന്നു വന്നെങ്കിലും അവസാനം ശബരിമലയുടെ പേരില്‍ ത്യാഗം അനുഭവിച്ച സുരേന്ദ്രനാണ് ഭാഗ്യം വന്നെത്തുന്നത്. പല ചരടുവലികള്‍ നടക്കുമ്പോഴും സുരേന്ദ്രന്‍ തന്നെ അധ്യക്ഷനാക്കിയാല്‍ മതിയെന്നാണ് അമിത്ഷായുടെ തീരുമാനം.

ബി.ജെ.പി. കേരളാ ഘടകം പ്രസിഡന്റിനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുന്നതാണ്. കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏറെക്കുറേ ധാരണയായതായാണ് സൂചന. ഈ മാസം രണ്ടാം വാരത്തോടെ ദേശീയ പ്രസിഡന്റായി ജെ.പി. നഡ്ഡ സ്ഥാനമേല്‍ക്കും. അതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. വര്‍ക്കിങ് പ്രസിഡന്റായ നഡ്ഡയ്ക്കാണു സാധ്യത. എന്നാല്‍, അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മൗനംപാലിക്കുകയാണ്. ദേശീയ പ്രസിഡന്റ് സ്ഥാനമേറ്റശേഷം കേരളത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാണ് തീരുമാനം.

സംസ്ഥാനത്തുനിന്ന് ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരുടേയും ദേശീയ നേതാവ് ആര്‍. ബാലശങ്കര്‍, മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുടേയും പേരുകള്‍ കേട്ടിരുന്നെങ്കിലും കെ. സുരേന്ദ്രനു കടിഞ്ഞാണ്‍ നല്‍കാനാണ് ധാരണയായതെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മഞ്ചേശ്വരം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വിഹിതം ഉയര്‍ത്തി സംസ്ഥാനത്തു ബി.ജെ.പിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താനാണെന്നു തെളിയിച്ചതാണ് സുരേന്ദ്രനു തുണയായത്. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പിന്തുണയുമുണ്ട്. കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ പേരുകളാണ് മുരളീധരപക്ഷം മുന്നോട്ടുവച്ചിരുന്നത്.

സംസ്ഥാനത്തെ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ച സമയത്തു പരിഹാരമെന്നോണം ഉയര്‍ന്നുവന്ന പേരാണ് ബാലശങ്കറിന്റേത്. ബി.ജെ.പി. ഇന്റലെക്ച്വല്‍ സെല്‍ തലവനായി ദേശീയനേതൃത്വത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തനിക്കു സംസ്ഥാനതലത്തിലേക്കു നീങ്ങാന്‍ താല്‍പ്പര്യമില്ലെന്നു ബാലശങ്കര്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ച അരവിന്ദ് മേനോന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാനത്തുനിന്നു തന്നെ ജനപ്രീതിയുള്ള ആളെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു തവണ സ്ഥാനം അലങ്കരിച്ചവരെ വീണ്ടും പരീക്ഷിക്കാന്‍ ദേശീയ നേതൃത്വത്തിനു താല്‍പ്പര്യമില്ല. അതിനാല്‍ കുമ്മനം രാജശേഖരന് അവസരം ലഭിക്കില്ലെന്നും ഉറപ്പായി. എന്തായാലും യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നത് ആവേശത്തോടെയാണ് ഭക്തരും നോക്കിക്കാണുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (21 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (26 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (37 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (58 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends