മെറിന് ജേക്കബ് എവിടെ? അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും

അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മറിയം എന്ന മെറിന്‍ ജേക്കബ് എവിടെയെന്ന ചോദ്യം ബാക്കി. അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും തിരിച്ചറിഞ്ഞത്. എന്നാല്‍ 2016-ല്‍ ഭര്‍ത്താവ് യഹിയക്കൊപ്പം ഐ.എസ്. ക്യാമ്പിലെത്തിയ മെറിന്‍ കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. യഹിയ നേരത്തെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റാണ് ഇസ്‌ലാം മതം സ്വീകരിച്ച് യഹിയ ആയത്. സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി മെറിന്‍ പ്രണയത്തിലായിരുന്നു.
എറണാകുളത്തെ പ്രമുഖ കോളജിലെ പഠനശേഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംെബെയിലെ സ്വകാര്യകമ്പനിയില്‍ തൊഴില്‍ പരിശീലനത്തിനെത്തിയ മെറിന്‍ ഇസ്ലാംമതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിന്‍ വിന്‍സന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍, 2014 ല്‍ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. മകളുടെ മതംമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. പിന്നീട് മെറിനും ഭര്‍ത്താവും ഭര്‍തൃസഹോദരന്‍ ഈസ എന്ന ബെക്‌സന്‍ വിന്‍സന്റും ഭാര്യ നിമിഷയെന്ന ഫാത്തിമയും ഉള്‍പ്പെടെ 21 മലയാളികളെ ദുരൂഹസാഹചര്യത്തില്‍ 2016 മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണു കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരെല്ലാം ഐ.എസില്‍ ചേര്‍ന്നതായി പിന്നീട് സ്ഥിരീകരിച്ചു. ബംഗളുരു വിമാനത്താവളം വഴിയാണ് ഇറാനിലെ ടെഹ്‌റാനിലേക്കു പോയത്.
അഫ്ഗാനിലെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത് ഇറാന്‍ വഴിയാണ്. പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. മെറിന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി യഹിയ നാട്ടിലുള്ളവരെ അറിയിച്ചിരുന്നു. പിന്നീട് അമേരിക്കന്‍ ആക്രമണത്തില്‍ യഹിയ കൊല്ലപ്പെട്ടതായും നാട്ടില്‍ സന്ദേശമെത്തി. എന്നാല്‍ പിന്നീട് മെറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കീഴടങ്ങിയവരില്‍ നിമിഷയും സോണിയയുമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും മെറിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം മാവോയിസ്റ്റുകളെ മറയാക്കി ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. മലബാര്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളിലാണ് ഐ.എസ്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതായ വിവരം ലഭിച്ചത്. ഇതിന്റെ ഭാഗമായി തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ക്കു ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സിറിയയിലെ സാമ്രാജ്യം തകര്‍ന്നതിനേത്തുടര്‍ന്ന് പുതിയ താവളങ്ങള്‍ തേടുകയായിരുന്ന ഐ.എസ്. അഫ്ഗാനിലെത്തുകയും ഇന്ത്യക്കാരെ ഉള്‍പ്പെടെ അവിടെയെത്തിച്ച് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ ഉപയോഗിച്ച് ദക്ഷിണേന്ത്യയിലടക്കം തീവ്രവാദം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍നിന്ന് ഐ.എസില്‍ ചേക്കേറിയവരില്‍ ഏറെയും മലയാളികളായിരുന്നു. മാവോയിസ്റ്റുകള്‍ക്കിടയില്‍ കടന്നുകയറാന്‍ ഐ.എസ്. നടത്തിയ നീക്കങ്ങള്‍ അടുത്തിടെയാണു കണ്ടെത്തിയത്. അതിനിടയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കു െഹെക്കോടതി ജാമ്യം നിഷേധിച്ചു. അലന്‍ ഷുെഹെബ്. താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. യു.എ.പി.എ. ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണമെന്നുമുള്ള വാദവും കോടതി കണക്കിലെടുത്തു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യു.എ.പി.എ. കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ ജാമ്യം അനുവദിക്കരുതെന്നു സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവില്‍ െവെകിട്ട് ഏഴുമണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണു വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയത്. ഇവരുടെ ബാഗില്‍നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു. താഹയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തിരുന്നു. കേസിലെ മുന്നാം പ്രതി സി.പി. ഉസ്മാനെ പിടികിട്ടിയിട്ടില്ല. ഉസ്മാനെതിരേ അഞ്ചു യു.എ.പി.എ കേസുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ. ഹരിപ്രസാദും എന്‍. അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്. നവംബര്‍ രണ്ടു മുതല്‍ പ്രതികള്‍ റിമാന്‍ഡിലാണ്
https://www.facebook.com/Malayalivartha