Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

രാത്രിയും പകലും മുന്തിയ വാഹനങ്ങളിൽ വന്നിറങ്ങും, ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പോലീസ് വലയിൽ, യുവതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു; ഇടപാടിനെത്തിയ മാലിക്കാരനും പിടിയിൽ; പിന്നിൽ വമ്പന്മാർ... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....

13 DECEMBER 2019 01:23 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പൊലീസ് പിടിയിലായി. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശി ഫുലു(60), തിരുവനന്തപുരം സ്വദേശിനിയായ 40കാരിയും കൊച്ചി മരട് സ്വദേശിനിയായ 30കാരിയും പൊലീസ് പിടിയിലായി. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. കുടപ്പനക്കുന്ന് എ.കെ.ജി നഗറിലേക്ക് പോകുന്നവഴിയിലുള്ള ഒരു വീട് വാടകയ്ക്കെടുത്ത് രമേശ്കുമാറാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രിയും പകലും നിരന്തരം മുന്തിയ ഇനം വാഹനങ്ങളിൽ സ്ത്രീകളും പുരുഷൻമാരും വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ദിവസങ്ങളായി വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു.

പൊലീസിനെ കണ്ട് പന്തികേട് മണത്ത രമേശ് കുമാർ മതിൽചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച 40കാരിയെ വനിതാ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.രമേശ് കുമാറിനൊപ്പം നടത്തിപ്പിൽ ഇവരും പങ്കാളിയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. മാലി സ്വദേശി ഫുലുവിനെയും മരട് സ്വദേശിനിയെയും റൂമിനുള്ളിൽ നിന്നാണ് പിടിച്ചത്. ഓൺലൈൻ വഴിയാണ് താൻ ഇടപാടിനെത്തിയതെന്ന് മാലിക്കാരൻ പൊലീസിനോട് പറഞ്ഞു. താമസത്തിനെന്ന പേരിൽ രമേശ്കുമാറാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് വീട്ടുടമ വെളിപ്പെടുത്തി. രമേശ്കുമാറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസ് സഹായത്തോടെ സൈറ്റിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇതിന് മുൻപും പട്ടത്ത് പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒമ്പതു പേര്‍ പിടിയിലായിരുന്നു. ആറു സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയുമാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രത്തിലാണ് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. കുടുംബമായി ജീവിക്കുന്നു എന്ന പേരില്‍ നഗരങ്ങളിലെ വലിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകള്‍. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെട്ട് ഇടനിലക്കാരന്‍ നേരിട്ടാണ് ആവശ്യക്കാരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് കാറില്‍ എത്തിച്ചിരുന്നത്.

തിരുവനന്തപുരം കൂട്ടാന്‍വിളയില്‍ വാടക വീടുകേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തി വന്ന ഏഴു പേര്‍ പിടിയിലായതും ആരും മറന്നിട്ടുണ്ടാവില്ല.. മൂന്നു സ്ത്രീകളും നാലു പുരുഷന്മാരുമാണു അന്ന് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെയാണു പൊലീസ് റെയ്ഡ് നടത്തിയത്. ഒരു മാസം മുന്‍പാണു സംഘം വീടു വാടകയ്ക്ക് എടുത്തതെന്നു പൊലീസ് പറഞ്ഞു. അതേസമയം തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (37 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (49 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends