Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

പോലീസയ്യപ്പന് ശുക്രന്‍... അയ്യപ്പന്‍മാരെ ആത്മാര്‍ത്ഥമായി സേവിക്കുന്ന പോലീസ് അയ്യപ്പന്‍മാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡ്; തീര്‍ത്ഥാടകരെ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഹോര്‍ലിക്‌സും ബിസ്‌കറ്റും; തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പോലീസുകാര്‍

15 DECEMBER 2019 03:50 PM IST
മലയാളി വാര്‍ത്ത

പോലീസുകാരും ഭക്തരും ഒന്നാകുന്ന അപൂര്‍വ കാഴ്ചയാണ് ശബരിമലയില്‍ എന്നും കാണാറുള്ളത്. പോലീസുകാര്‍ അയ്യപ്പന്‍മാരെ സ്വാമി എന്നല്ലാതെ വിളിക്കില്ല. പകരം പോലീസുകാരെ അയ്യപ്പന്‍മാരും പോലീസ് അയ്യപ്പനെന്നാണ് വിളിക്കാറ്. പോലീസുകാരും പരമ ഭക്തരായിരിക്കും. അവര്‍ ഒരു ജോലിയായല്ല സേവനമായാണ് ശബരിമല ഡ്യൂട്ടിയെ കാണുന്നത്. പലരും ശബരിമല ഡ്യൂട്ടി ചോദിച്ച് വാങ്ങാറുമുണ്ട്. താടിയും മുടിയും വളര്‍ത്തി ഇന്‍ഷര്‍ട്ട് ചെയ്യാതെ പരമ ഭക്തരായാണ് അവര്‍ സേവനമനുഷ്ഠിക്കുന്നത്. ശബരിമല പോലീസുകാര്‍ക്ക് താടി വളര്‍ത്താനുള്ള അനുവാദവും സര്‍ക്കാര്‍ നല്‍കിയിരുന്നു. പരാതികളോ പരിഭവങ്ങളോ പറയാതെ അവര്‍ ഉള്ള സൗകര്യങ്ങള്‍ കൊണ്ട് ആത്മാര്‍ത്ഥമായി ജോലി ചെയ്തു.

എന്നാല്‍ ഇതിനെല്ലാം തുരങ്കം വയ്ക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ യുവതീ പ്രവേശന പ്രതിഷേധം. യുവതികളെ കയറ്റാന്‍ സര്‍ക്കാരും പാര്‍ട്ടിയും മത്സരിച്ചപ്പോള്‍ സ്വാഭാവികമായും അതിന് കുടപിടിക്കേണ്ട ഉത്തരവാദിത്തം പോലീസിനായി. ഫലമോ ശരണം വിളിച്ച ഭക്തരെ വരെ അറസ്റ്റ് ചെയ്‌തെന്ന പേരുദോഷമുണ്ടായി. മാത്രമല്ല പോലീസിന്റെ താടിയും മുടിയുമെല്ലാം വളര്‍ത്തല്‍ നിന്നു. ഇന്‍ഷര്‍ട്ട് ചെയ്ത് ഷൂസും ധരിച്ച് ജോലി ചെയ്യാന്‍ ഉത്തരവും വന്നു. ഉത്തരവിടേണ്ടവര്‍ക്ക് ഇട്ടാല്‍ മതി. എന്നാല്‍ പോലീസുകാര്‍ അനുഭവിക്കുന്ന ദുരിതം ആര് കാണാന്‍. ഓരോ പ്രാവശ്യവും യുവതികളേയും കയറ്റി മല കയറുക പ്രതിഷേധത്തിന്റെ നടുവില്‍ നില്‍ക്കുക വീണ്ടും ഇറങ്ങുക. ഇങ്ങനെ വിശ്രമമില്ലാതെ വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളോടെയാണ് ടെന്‍ഷനോടെ അവര്‍ ജോലി ചെയ്തത്. അങ്ങനെ കഴിഞ്ഞ വര്‍ഷം പോലീസുകാരെ സംബന്ധിച്ച് തീരാ ദുരിതമായിരുന്നു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കൂപ്പുകുത്തിയപ്പോള്‍ ശബരിമലയിലും സര്‍ക്കാര്‍ നിലപാട് മാറ്റി. ഒരു യുവതിയേയും കയറ്റേണ്ടെന്ന നിര്‍ദേശം പോലീസിന് ലഭിച്ചു. ഫലമോ ശബരിമലയിലെ വരുമാനവും ഭക്തരും കൂടി. പോലീസുകാര്‍ക്കാകട്ടെ പഴയതുപോലെ സ്വാമിയാകാനും സാധിച്ചു. അങ്ങനെ നന്മയുടെ ആള്‍രൂപമായി പോലീസ് അയ്യപ്പന്‍മാരും മാറി. ഫലമോ കഷ്ടതയനുഭവിക്കുന്ന പോലീസകാരെ സഹായിക്കാനൊരുങ്ങുകയാണ് ദേവസ്വംബോര്‍ഡ്.

തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഹോര്‍ലിക്‌സും, ബിസ്‌കറ്റും പഴവുമെല്ലാം നല്‍കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. പതിനെട്ടാംപടിയിലെ ജോലിയാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് പതിനെട്ടാംപടിയിലെ പൊലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ എന്തെങ്കിലും നല്‍കണം എന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ നിര്‍ദേശിച്ചത്.

ഹോര്‍ലിക്‌സും ബിസ്‌കറ്റും പൊലീസ് മെസിലേക്ക് ദേവസ്വം ബോര്‍ഡ് കൈമാറും. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴം അടക്കമുള്ളവ നല്‍കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. 10 പൊലീസുകാര്‍ വീതമാണ് ഒരേസമയം ഈ ജോലി ചെയ്യുന്നത്. തുടര്‍ച്ചയായി 20 മിനിറ്റിലധികം ജോലി ചെയ്യാനാകില്ല. 20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. എ.ആര്‍. ക്യാമ്പില്‍നിന്നുള്ള ചെറുപ്പക്കാരെയാണ് പതിനെട്ടാംപടിയില്‍ നിയോഗിക്കുന്നത്.

തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തില്‍ പടികയറാന്‍ സഹായിക്കണം. ഒരു മിനിറ്റില്‍ 90 പേര്‍ പതിനെട്ടാംപടി കയറി മാറണം. അല്ലെങ്കില്‍ പമ്പ വരെ ക്യൂ വരും. ഇതനുസരിച്ചാണ് പോലീസുകാര്‍ അയ്യപ്പന്‍മാരെ കയറ്റിവിടുന്നത്. ശരിക്കും ശരീരം ഇളകുന്നതാണ് പോലീസുകാരുടെ ഈ ജോലി. അതിനാണ് ആശ്വാസമേകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (7 minutes ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (14 minutes ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (23 minutes ago)

ദേവരഥസംഗമം....  (25 minutes ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (28 minutes ago)

ഇ ഡി ഇന്ന് 18-ാം പടി ചവിട്ടും ഇന്ന് 5 മണിക്ക് സന്നിധാനത് കേന്ദ്രത്തെ ശബരിമല വളഞ്ഞു നെഞ്ചിടിപ്പിൽ വാസു..!  (39 minutes ago)

ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി  (52 minutes ago)

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (1 hour ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഇന്ന് ഉണ്ടാകും.  (1 hour ago)

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (1 hour ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (1 hour ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (2 hours ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (2 hours ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (2 hours ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (2 hours ago)

Malayali Vartha Recommends