Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഗവർണറെ പ്രതിഷേധമറിയിക്കാനിറങ്ങി ഡി വൈ എഫ് ഐ, കെ എസ് യു ടീംസ്; "കേരളത്തിന് മാറി നിൽക്കാനാവില്ല."ഗവർണ്ണർ കട്ടക്ക് തന്നെ; മുഖ്യനും മറുപടി

16 DECEMBER 2019 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ദിവസങ്ങളോളം ചർച്ച ചെയ്തിട്ടും അവസാനിക്കാത്ത വിഷയമായി പൗരത്വ ബില് മാറിയിരിക്കുന്നു.. രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ ഉയരുകയാണ്. പല സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി ബില് നടപ്പിലാക്കില്ല എന്ന പ്രസ്‍താവനയുമായി മുന്നോട്ടു വരികയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.കേരളമാണ് ഏറ്റവും ആദ്യം പൗരത്വ ബില്ലിനെ എതിർത്ത് മുന്നോട്ടു വന്നത്. എന്ത് തന്നെ സംഭവിച്ചാലും കേരളത്തിൽ പൗരത്വ ബില് നടപ്പിലാക്കില്ല എന്നായിരുന്നു മുഖ്യ മന്ത്രി പിണറായി വിജയൻറെ പ്രസ്താവന.

മുഖ്യമന്ത്രിയുടെ ഈ നിലപാടിന് നിരവധി വിമർശങ്ങളും ലഭിച്ചിരുന്നു.എന്ത് തന്നെയായാലുംകേന്ദ്ര ഗവണ്മെന്റ് പ്രാബല്യത്തിൽ കൊണ്ട് വന്ന ഒരു നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്കു അനുവാദമില്ല എന്നതായിരുന്നു ഉയരുന്ന വാദം.
എങ്കിലും തന്റെ നിലപാടിൽ ഉറച്ചു തന്നെ എന്ന് വീണ്ടും പ്രഖ്യാപിച്ച പിണറായി വിജയനു മറുപടിയുമായി എത്തിയിരിക്കുകയാണ് കേരളം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന് കേരളത്തിന് മാറി നിൽക്കാനാവില്ലെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന.. സംസ്ഥാനത്തിെൻറയും കേന്ദ്രത്തിെൻറയും അധികാരപരിധി ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്നുപറഞ്ഞെങ്കിലും ഗവർണർ പറഞ്ഞു വെക്കുന്നത് ഇങ്ങനെ.

ഭരണഘടനക്കുള്ളില്‍നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയിലും െതരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിലും വിശ്വാസമുണ്ട്. പൗരത്വനിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ല എന്നുമദ്ദേഹം പറയുന്നു.. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ബിൽ ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാന്റെ നിലപാട്.
ഗവർണറുടെ ഈ നിലപാടിനെതിരെ കടുത്ത വിമര്ശനമാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും ഉയരുന്നത്. ഗവെർണർക്കെതിരെ കേരളത്തിലെ മന്ത്രിമാരും രംഗത്തെത്തിയിരിക്കുകയാണ് . ഗവർണർക്ക് കേന്ദ്ര നിയമം പാസ്സാക്കണമെന്ന് പറയാൻ മാത്രമേ കഴിയൂവെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പ്രതികരിച്ചു. നിയമം ഏകപക്ഷീയമായി നടപ്പാക്കാൻ ആർക്കും സാധിക്കില്ലെന്ന് മന്ത്രി എകെ ബാലനും പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിൽ അപകടം പതിയിരിക്കുന്നുണ്ടെന്നും നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും മന്ത്രി കെകെ ശൈലജ കൊച്ചിയിൽ ആവശ്യപ്പെട്ടു

അതേ സമയം, പൗരത്വ നിയമഭേദഗതിയെ കുറിച്ചുള്ള ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.രാജ്യം മുഴുവൻ പൗരത്വ ബില്ലിനെതിരെ രംഗത്തിറങ്ങുമ്പോൾ ഗവെർണറുടെ ഈ നിലപാട് വലിയ പ്രകോപനമെന്നും കേരളത്തിൽ സൃഷ്ടിച്ചത്.ഡി വൈ എഫ് ഐയും കെ എസ യുവും പ്രതിഷേധവുമായി ഇന്നലെ രാത്രി തന്നെ രാജ്ഭവൻ മാർച്ച് സംഘടിപ്പിചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐയുടെയും കെഎസ്‌യുവിന്റേയും രാജ് ഭവനിലേക്കു രാത്രി മാർച്ച്. മാർച്ചുകളിൽ സംഘർഷമുണ്ടായതിനെ തുടർന്ന് . അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രതിഷേധക്കാർ കൊടി കെട്ടിയ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ വഴി സംഘർഷഭരിതമായി.

രാത്രി 11.45നു മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച ഡിവൈഎഫ്ഐ മാർച്ച് രാജ്ഭവനു സമീപം പൊലീസ് തടഞ്ഞു. റോഡിനു കുറുകെ കെട്ടിവച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അക്രമത്തിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിട്ടുണ്ട്. . ചീന്തിയ ഓരോ തുള്ളി രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെനന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കിയിരുന്നു.

പൗരത്വ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉയരുമ്പോഴും ഭൂരിഭാഗം ജന ങ്ങങ്ങളും ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തനറെ നിലപാടിലുറച്ച് മുന്നോട്ടു പോകുകയും ചെയ്യുമ്പോൾ സഹകരിക്കാത്ത സംസ്ഥാനങ്ങൾക്കുമേൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രവും പ്രതികരിച്ചിരുന്നു.

‘നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. മതാടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിര്‍ക്കും. ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്താനില്‍ നിന്നോ പാകിസ്താനില്‍ നിന്നോ കടന്നുവന്നവരാണോ എന്ന് പരിശോധിക്കേണ്ട കാര്യം ഉയര്‍ന്നുവരുന്നേയില്ല. പിതാവിന്റെയോ പിതാവിന്റെ പിതാവിന്റെയോ ജീവിതം ഇവിടെത്തന്നെയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് പറയാനുള്ളത്’. എന്നായിരുന്നു ഈ വിഷയത്തെ സംബന്ധിച്ച പിണറായി വിജയൻറെ നിലപാട്. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.എന്ന് കേരള ഗവെർണറും പറയുമ്പോൾ പൗരത്വാബില്ലിന്‌ കേരളത്തിൽ പുതിയൊരു മാനം കൈവന്നിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (23 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (33 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (39 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (48 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends