26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍

മാനസിക വെല്ലുവിളി നേരിടുന്ന 26കാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തിയ കേസില്‍ ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗഡാഗ് ജില്ലായിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. രണ്ടു പുരുഷന്മാര്‍ വ്യത്യസ്ത അവസരങ്ങളില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. യുവതിയെ മറ്റ് രണ്ട് പേര്‍ കൂടി വ്യത്യസ്ത സാഹചര്യങ്ങളില്‍ പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റകൃത്യം മറച്ചുവയ്ക്കുകയും ഗര്‍ഭഛിദ്രത്തിനു കൂട്ടുനിന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യുവതി മൂന്ന് മാസം ഗര്‍ഭിണിയായതോടെയാണു പീഡനവിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്. പ്രതികള്‍ പണം വാഗ്ദാനം ചെയ്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും പരാതി നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും ഇരയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഗര്‍ഭഛിദ്രം മറച്ചുവയ്ക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കെതിരെയും മാതാപിതാക്കള്‍ പരാതി നല്‍കി. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഗഡാഗ് എസ്പി അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിക്കന്ദര്‍, ഷബിറഹ്മദ് ജുനാസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്‌സ് രേഖ എന്നിവരാണ് അറസ്റ്റിലായത്. ഡോ. നാഗരാജും രേഖയും ഗര്‍ഭഛിദ്രത്തിനായി യുവതിക്കു 10 ഗുളികകള്‍ നല്‍കിയെന്നും ഗര്‍ഭം അലസിപ്പിച്ചെന്നും സന്ദീപ് പൊലീസിന് മൊഴി നല്‍കി. മറ്റ് നാല് പേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. 26കാരി നിലവില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha























