നരേന്ദ്രമോദി ഇനി ഒരിക്കലും പ്രധാനമന്ത്രി ആവില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ചെന്നിത്തല; ബി.ജെ.പി എന്ത് തീരുമാനിക്കും?

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജെഎൻയു, ജാമിയ സർവ്വകലാശാലകൾ സന്ദർശിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരും ചെന്നിത്തലക്കൊപ്പം കോൺഗ്രസ് സംഘത്തിലുണ്ടായിരുന്നു.
ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഡൽഹി പൊലീസ് ജെഎൻയു ക്യാംപസിൽ ചോദ്യം ചെയ്യുമ്പോഴായിരുന്നു ഇന്നലെ ചെന്നിത്തല എത്തിയത്. തുടർന്ന് ജാമിയയിൽ എത്തിയ പ്രതിപക്ഷ നേതാവും സംഘവും വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇനി ഒരിക്കലും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ലെന്നും, അമിത് ഷായുടെ നിഴൽ പോലും ആഭ്യന്തര മന്ത്രാലയത്തിൽ പതിയില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചു. ക്യാംപസുകളിൽ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരിൽ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം ചെന്നിത്തലയുടെ പ്രസ്താവയോട് ബിജെപി എങ്ങനെ പ്രതികരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha