കേന്ദ്ര കമ്മിറ്റിയില്‍ താരമായി പിണറായി.... സി പി എം പ്രവര്‍ത്തകരെ യുഎ പി എ കേസില്‍ പ്രതിയാക്കിയത് ഉള്‍പെടെയുള്ള പരാതികളുമായി എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തന്റെ നിലപാടുകള്‍ കൊണ്ട് നിഷ്പ്രഭമാക്കി പിണറായി

തിരുവനന്തപുരത്ത് ആരംഭിച്ച സി പി എം കേന്ദ്ര കമ്മിറ്റിയില്‍ താരമായത് പിണറായി വിജയന്‍. സി പി എം പ്രവര്‍ത്തകരെ യുഎ പി എ കേസില്‍ പ്രതിയാക്കിയത് ഉള്‍പെടെയുള്ള പരാതികളുമായി എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തന്റെ നിലപാടുകള്‍ കൊണ്ട് പിണറായി നിഷ്പ്രഭമാക്കി.
കേരളത്തില്‍ കേന്ദ്ര കമ്മിറ്റി നടത്തി പിണറായിയെ ഇല്ലാതാക്കാമെന്ന് കരുതിയവര്‍ പിണറായിക്ക് മുന്നില്‍ പൂജ്യമാകുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് കാണുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഇല്ലാതായ ഒരു പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ഇമേജ് ഉണ്ടാക്കി കൊടുത്തതിന്റെ ക്രെഡിറ്റാണ് പിണറായി അനുഭവിക്കുന്നത്.അതും യച്ചൂരിക്കും കാരാട്ടിനും കഴിയാത്തത്.
ഡല്‍ഹിയില്‍ നിന്നും വന്ന ഗോസായിമാര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പിണറായി പത്രകാര്‍ക്ക് പോലും വേറിട്ട കാഴ്ചയായി. ദേശീയ മാധ്യമങ്ങള്‍ക്ക് പോലും പിണറായിയാണ് വാര്‍ത്ത. ആര്‍ക്കും മുന്നിലും തലകുനിക്കാതെ തന്റെ നിലപാടുകള്‍ നടപ്പിലാക്കിയതിന്റെ ഫലമാണ് അദ്ദേഹം അനുഭവിക്കുന്നത്.
കോണ്‍ഗ്രസിനെ നാലായി ഒടിച്ചു മടക്കി തന്റെ കാല്‍കീഴിലിട്ടതിന്റെ ക്രെഡിറ്റും പിണറായിക്ക് സ്വന്തം. കോണ്‍ഗ്രസ് നേതാക്കളെ തന്റെ വഴിയെ നടത്തിച്ച് നിയമസഭയില്‍ വരെ ഒറ്റക്കെട്ടായി പ്രമേയം കൊണ്ടുവന്നതിന്റെ ഇമേജും പിണറായിക്ക് സ്വന്തം.
ശബരിമലയില്‍ സ്ത്രീ പ്രവേശനമില്ലെന്ന ഉറച്ച നിലപാട് വഴി എന്‍ എസ് എസിനെ പോലുള്ള സംഘടനകളെയും പിണറായി പോക്കറ്റിലാക്കി. പിണങ്ങി നിന്ന ജി. സുകുമാരന്‍ നായരെ സാമ്പത്തിക സംവരണം എന്ന ഓല പാമ്പ് കാട്ടി കൈയിലെടുത്തു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ക്ലിഫ് ഹൗസില്‍ പൂട്ടിയിട്ടു. സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ നീക്കം തുടങ്ങി. പ്രബല സമുദായമായ യാക്കോബായ വിഭാഗം പറഞ്ഞതൊക്കെ അംഗീകരിച്ചു കൊടുത്തു. ശവസംസ്‌കാരം അവരുടെ അവകാശമാക്കി മാറ്റി. ഓര്‍ത്തഡോക്‌സ് സഭയെ ഒപ്പം നിര്‍ത്താനുള്ള അമ്പുകളും പിണറായിയുടെ ആവനാഴിയില്‍ ഉണ്ട്. അത് അധികം വൈകാതെ കാണാം.
അങ്ങനെ സമസ്തവിഭാഗം ജനങ്ങളും മുഖ്യന്റെ പോക്കറ്റിലായപ്പോഴാണ് കേന്ദ്ര കമ്മിറ്റി തിരുവനന്തപുരത്ത് എത്തിയത്. പിണറായിയെ കൊല്ലാന്‍ തീരുമാനിച്ചെത്തിയവര്‍ക്ക് ഒന്നും പറയാന്‍ ഇല്ലെന്നായി. അലന്റെയും താഹയുടെയും കാര്യമൊക്കെ പിണറായിയുടെ തലയെടുപ്പില്‍ മുറിഞ്ഞു വീണു. എം എ ബേബിയെ പോലെ പിണറായിയെ ഇഷ്ടമില്ലാത്തവര്‍ക്ക് പോലും അദ്ദേഹത്തെ അംഗീകരിക്കേണ്ട സ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.
ജീവിതത്തില്‍ പിണറായി ഇത്രയും വലിയ അംഗീകാരം നേടിയിട്ടില്ല. സീതാനം യച്ചൂരിയെ കണ്ട പി.കെ. കുഞ്ഞാലിക്കുട്ടി യച്ചൂരിയോട് പറഞ്ഞതിങ്ങനെ : അത് ഒരു ഒന്നൊന്നര സാധനം തന്നെയാണ്. എന്തിന് ലീഗ് പോലും ഇപ്പോള്‍ പിണറായിയുടെ പോക്കറ്റിലാണ്.
ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി വിട്ട ആരോപണ മറയിലാണ് പിണറായി അധികാരത്തില്‍ വന്നത്. പിണറായിക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ സഖാക്കള്‍ പറഞ്ഞതൊന്നും ആരു മറന്നാലും പിണറായി മറക്കില്ല. അതാണ് പിണറായിയുടെ സ്വഭാവത്തെ രൂപപ്പെടുത്തിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പിണറായിക്ക് മുന്നിലെ പുതിയ ഇര. ഓരോ ദിവസവും ഗോളടിക്കാന്‍ പിണറായിക്ക് മുന്നില്‍ ദൈവം ഓരോന്ന് ഇട്ടു കൊടുക്കുന്നു എന്ന് കരുതിയാല്‍ മതി. പിണറായിക്ക് ദൈവത്തെ ഇഷ്ടമല്ലെങ്കിലും !
"
https://www.facebook.com/Malayalivartha