വീടിനകത്തെ കഴുകൻ കണ്ണുകൾ! സ്വന്തം ചോരയെ പോലും വെറുതെ വിടാത്ത കാപാലികൻ; സഹോദരിമാരുടെ വെളിപ്പെടുത്തലിൽ കേരളം നടുങ്ങി; പിതാവിൽ നിന്നും പീഢനം ഏറ്റുവാങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികൾ

പെൺകുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരല്ലേ ? വലിയ ചോദ്യമാണ് ഉയരുന്നത്.. മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ്. ഒടുവിൽ അറസ്റ്റിലായി . തിണ്ടലത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. 17,15,13,10 വയസ്സുള്ള കുട്ടികളെയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയായിരുന്നു കുട്ടികള്‍ ഈ പീഡന വിവരം തുറന്ന് പറഞ്ഞത്. പത്തുവയസ്സുകാരിയായിരുന്നു ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ഇതറിഞ്ഞ അധ്യാപകർ മറ്റുകുട്ടികളോടും കാര്യങ്ങൾ ചോദിച്ചു. നടുക്കുന്ന വിവരമായിരുന്നു അവർ പുറത്ത് പറഞ്ഞത് .
അധ്യാപകര്‍ കൂടുതല്‍ വിവരം ചോദിച്ചപ്പോൾ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയും തുറന്ന് പറയുകയുമായിരുന്നു .പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പോക്സോ ഉള്‍പ്പെടുയള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയും . ചെയ്തു. ഞെട്ടിക്കുന്ന പീഡന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിക്ക് 47 വയസ് പ്രായമുണ്ട്. ഇയാൾ മദ്യപാനിയാണ്. പെൺകുട്ടികൾ വീടിനകത്ത് പോലും സുരക്ഷിതരല്ല എന്ന സത്യാവസ്ഥയിലേക്കു ഈ കാര്യം വിരൽ ചൂണ്ടുകയാണ് ചെയ്യുന്നത്. പീഡന കേസിലെ പ്രതികൾകക്ക് മാതൃകാപരമായ ശിക്ഷ നൽകിയാൽ മാത്രമേ പീഡനങ്ങൾ ഈ നാട്ടിൽ കുറയുകയുള്ളൂ എന്ന കാര്യത്തിൽ സംശയമില്ല. ഇല്ലെങ്കിൽ പീഢന വാർത്തകൾ തുടർന്ന് കൊണ്ടിരിക്കും.
https://www.facebook.com/Malayalivartha