Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മലദ്വാരത്തിന് ഇടയിലെ ആ മുറിവ്; എല്ലുകൾ നുറുങ്ങുന്ന വേദന; ഭാര്യയുടെ പ്രസവം നേരിട്ട് കണ്ട ഭർത്താവിന്റെ അനുഭവം

21 JANUARY 2020 11:09 AM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയെ സംബന്ധിച്ച് പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമെല്ലാം പ്രധാനമാണ് തന്റെ ഭാര്യയുടെ പ്രസവ സമയത്ത് ഭർത്താവ് അടുത്ത് ഉണ്ടായിരിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി വിളിച്ചോതുന്നു ഒരു കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും പിതാവിനും പ്രാധാന്യമുണ്ടെന്നെന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു . വിദേശരാജ്യങ്ങളില്‍ പ്രസവമുറിയില്‍ അമ്മയ്‌ക്കൊപ്പം പിതാവിനെകൂടി കയറാന്‍ അനുവദിക്കാറുണ്ട്. സ്ത്രീകള്‍ ആ സമയത്ത് നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാണ് ആ സമയത്ത് തന്റെ പ്രിയതമന്റെ സാന്നിദ്ധ്യം. മാത്രമല്ല നമ്മുടെ നാട്ടിലും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവമുറിയില്‍ സ്ത്രീയ്‌ക്കൊപ്പം ഒരാളെ കൂടി പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടല്ലോ . അവര്‍ക്ക് പ്രിയപ്പെട്ട ആർക്ക് വേണമെങ്കിലും നിൽക്കാം ... ഇവിടെ ഇതാ തന്റെ മകന്‍ ജനിച്ചപ്പോള്‍ പ്രസവമുറിയില്‍ ഭാര്യയോടൊത്തുണ്ടായിരുന്നതിന്റെ അനുഭവം നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറിയത് ഒരു പ്രസവരംഗം നേരില്‍ കണ്ടതോട് കൂടിയാണ്. മകന്‍ ജനിച്ചപ്പോള്‍ ഇവിടെ ഡെലിവറി റൂമില്‍ ഞാനുമുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയിലും , പ്രസവത്തിനു ശേഷവും സ്ത്രീയുടെ ശരീരം കടന്നു പോകുന്ന മാറ്റങ്ങള്‍ നേരിട്ട് കണ്ടവര്‍ക്കെല്ലാം സ്ത്രീകളോടുള്ള ബഹുമാനവും ആരാധനയും കൂടാതെ വഴിയില്ല. ഇവിടെ പ്രസവത്തിനു മുന്‍പ് ഞങ്ങള്‍ ക്ലാസ്സുകളില്‍ പോയി പ്രസവസമയത്ത് എങ്ങിനെ ശ്വാസം എടുക്കണം എന്നും മറ്റും പഠിച്ചിരുന്നു. കുട്ടികളുടെ ഡയപ്പര്‍ മാറ്റാനും, കുളിപ്പിക്കാനും മറ്റുമുള്ള ക്ലാസുകള്‍ വേറെ. എന്നാല്‍ ശരിക്കും പ്രസവ സമയത്ത് എപിഡ്യൂറല്‍ എടുക്കുന്നവരെ വേദന കൊണ്ട് പുളയുന്ന ഭാര്യയോട് , ഗര്‍ഭകാലത്ത് ക്ലാസ്സുകളില്‍ പോയി പഠിച്ച ബ്രീത്തിങ് ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ ചീത്തയില്‍ നിന്നാണ് ഇത് സാധാരണ നിലയില്‍ ഉള്ള വേദനയല്ല എന്ന് മനസിലായത്. യഥാര്‍ത്ഥത്തില്‍ പ്രസവസമയത്ത് ralaxin എന്ന ഹോര്‍മോണ്‍ സ്ത്രീകളുടെ ഇടുപ്പെല്ല് രണ്ടു വശത്തേക്കും മാറി ബര്‍ത്ത് കനാലിനു വലുതാകാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇത് പലപ്പോഴും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാത്ത വിധമുള്ള ഒരു മാറ്റമാണ്. നമ്മുടെ ശരീരത്തിലെ എല്ലുകള്‍ നുറുങ്ങുന്ന വേദന എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്നാണ് പ്രസവം. ആണുങ്ങള്‍ക്ക് ഈ വേദന വിചാരിക്കാവുന്നതിനേക്കാള്‍ വലുതാണ്. വലുതാണ്.


പ്രസവശേഷം സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും വളരെ വലുതാണ്. കുട്ടികള്‍ക്ക് പാലുകൊടുക്കുന്നത് വഴി ഇടിയുന്ന മുലകളും, ഗര്‍ഭാവസ്ഥയില്‍ വലുതായ വയര്‍ പിന്നീട് തിരിച്ച് പൂര്‍വ സ്ഥിതിയില്‍ ആകാത്തതും, വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നതുമെല്ലാം കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളാണ്. ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള പെണ്ണിനെ കല്യാണം കഴിക്കാന്‍ നോക്കി നടക്കുന്നവര്‍ ഒന്നോര്‍ക്കുക, ഒരു പ്രസവം വരേയുള്ളൂ ആലിലകള്‍ എല്ലാം. പ്രസവം ഇത്ര വേദനാജനകമാകാന്‍ കാരണം മനുഷ്യന്റെ വളരുന്ന തലച്ചോറും, മനുഷ്യന്‍ നിവര്‍ന്നു നില്ക്കാന്‍ തുടങ്ങിയതുമാണ്. തലച്ചോര്‍ വലുതാവുകയും, എന്നാല്‍ നിവര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് ബര്‍ത്ത് കനാല്‍ ചെറുതാവുകയും ചെയ്തത് കൊണ്ട് എല്ലാ മനുഷ്യ പ്രസവങ്ങളും ഒരര്‍ത്ഥത്തില്‍ പാകമെത്താത്ത പ്രസവങ്ങളാണ്, കുട്ടി ജനിച്ച് പിന്നെയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യന്‍ തനിയെ ജീവിക്കാന്‍ പഠിക്കുന്നത്. പക്ഷെ ഇത്ര നേരത്തെ പ്രസവം നടന്നിട്ടും, സ്ത്രീയുടെ ബര്‍ത്ത് കനാല്‍ ഒരു കുട്ടിയെ പുറത്തേക്ക് എത്തിക്കാന്‍ മാത്രം വലുതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ട്ടര്‍മാര്‍ സ്ത്രീകളുടെ യോനിക്കും മലദ്വാരത്തിനും ഇടയില്‍ ഒരു മുറിവുണ്ടാക്കാറുണ്ട്. episiotomy എന്നാണിതിനെ പറയുന്നത്. മിക്കവാറും, പ്രസവവേദനയുടെ കൂടെ ഇതുകൂടി സഹിക്കണം എന്ന് മാത്രമല്ല, പ്രസവശേഷം ഈ മുറിവുണങ്ങാനും കുറെ സമയമെടുക്കും. ഈ സ്റ്റിച്ച് ഒക്കെയിട്ട് വാഷ് ചെയ്യാനായി ചെറു ചൂട് വെള്ളത്തില്‍ ഇരിക്കുന്ന കാര്യമൊക്കെ എനിക്കോര്‍ക്കാനേ കഴിയുന്നില്ല. മാത്രമല്ല പ്രസവത്തിനു ശേഷം മിക്ക സ്ത്രീകള്‍ക്കും മലബന്ധം പോലുള്ള മറ്റു പ്രശനങ്ങളുമുണ്ടാവും. ഒരു മാസമാണെകിലും എടുക്കും കുറച്ചെങ്കിലും സ്ത്രീകള്‍ക്ക് പൂര്‍വസ്ഥിതിയിലേക്ക് വരാന്‍.

പക്ഷെ മലയാളി പുരുഷന് ലോട്ടറിയാണ്. കാരണം പ്രസവരക്ഷ എന്നൊക്കെ പറഞ്ഞ് അവര്‍ സ്ത്രീകളെ ഒന്നുകില്‍ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കും, അല്ലെങ്കില്‍ വീട്ടില്‍ ആണെകില്‍ നോക്കാന്‍ ഏതെങ്കിലും പെണ്ണുങ്ങളെ വയ്ക്കും. ആണുങ്ങള്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ കൂടെ നില്‍ക്കേണ്ട ഒരു സമയമാണ് പ്രസവം. അവരോടുള്ള നമ്മുടെ ബഹുമാനവും സ്‌നേഹവും പ്രേമവും എല്ലാം ആകാശം വരെ ഉയരുന്ന ഒരു സമയം, നഷ്ടപ്പെടുത്തരുത്. ഇടിഞ്ഞ മുലകളും, തൂങ്ങിയ വയറും, സ്‌ട്രെച് മാര്‍ക്കുകളും അവളുടെ ഒരു യുദ്ധം കഴിഞ്ഞതിന്റെ അടയാളമാണ്, അത് ഒറ്റക്കുള്ള ഒരു യുദ്ധം ആക്കി മാറ്റരുത്, രണ്ടുപേരും കൂടി ചെയ്ത ഒരു യുദ്ധത്തിന്റെ സ്‌നേഹസ്മാരകങ്ങളാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (12 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (18 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (25 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (37 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (41 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (51 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (55 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

Malayali Vartha Recommends