Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

നിശബ്ദ കൊലയാളി; നേപ്പാളില്‍ എട്ടംഗ സംഘത്തിന്റെ ജീവനെടുത്ത കാര്‍ബണ്‍ മോണോക്സൈഡ്

21 JANUARY 2020 05:27 PM IST
മലയാളി വാര്‍ത്ത

നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിനായി പുറപ്പെട്ട എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം ഒന്നടങ്കം കേട്ടത്. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39) ഭാര്യ ശരണ്യ(34) മക്കള്‍ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭിനവ് നായര്‍(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാര്‍(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്.

നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാന്‍ ഹീറ്റര്‍ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മൊണോക്‌സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തണുപ്പ്കാലത്ത് വീട്ടിനുള്ളില്‍ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു മൂലം കാര്‍ബണ്‍ മൊണോക്‌സൈഡ് ലീക്കാവാറുണ്ട്.

സൈലന്‍ഡ് കില്ലര്‍ അഥവാ നിശബ്ദ കൊലയാളി എന്നാണ് കാര്‍ബണ്‍ മോണോക്സൈഡിനെ ടോക്സിക്കോളജിസ്റ്റുകളെ വിശേഷിപ്പിക്കുന്നത്. നിറവും മരണവും രുചിയുമൊന്നുമില്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ജനറേറ്റര്‍, ഹീറ്റര്‍, ഫ്രിഡ്ജ് , സ്റ്റാര്‍ട്ട് ചെയ്ത് അടച്ചിട്ട കാറുകള്‍ എന്നിവടങ്ങളിലൊക്കെ നിന്ന് ഈ വിഷബാധ എല്‍ക്കാം. ബ്രിട്ടനില്‍ മാത്രം ഓരോ വര്‍ഷം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്‌ 50 പേര്‍ മരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. കല്‍ക്കരി, പെട്രോള്‍, മണ്ണെണ്ണ, വിറക്, ഗ്യാസ് മുതലായവ കത്തുമ്ബോള്‍ രണ്ടുവാതകങ്ങള്‍ ഉണ്ടാകും. കാര്‍ബണ്‍ഡയോക്സൈഡും കാര്‍ബണ്‍മോണോക്സൈഡും. ഇവ അന്തരീക്ഷത്തില്‍ ഉണ്ടെങ്കില്‍ തിരിച്ചറിയുവാന്‍ സാധ്യമല്ല. ശ്വസിക്കുമ്ബോള്‍ തലവേദനയോ, തലചുറ്റലോ അനുഭവപ്പെടാം. കൂടുതല്‍ നേരം ശ്വസിക്കുകയാണെങ്കില്‍ അബോധാവസ്ഥയിലാകും.

ഒരു വാഹനത്തിന്റെ എഞ്ചിനില്‍ ആയാലും കല്‍ക്കരിയും മറ്റു ഫോസില്‍ ഇന്ധനങ്ങളും പ്രത്യേകിച്ചും പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന താപനോപകരണങ്ങളില്‍ ആയാലും കത്തല്‍ പ്രക്രിയ പൂര്‍ത്തിയാകാത്തപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്.

ശ്വസനവായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് കൂടിയ അളവിലുള്ളപ്പോള്‍ വിഷബാധയേല്‍ക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ അയാളുടെ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്‌തേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റി ഓക്‌സിജന്‍ നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം ശ്വാസരോധം മസ്തിഷ്‌കത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥ നിമിത്തം വ്യക്തി മരിക്കും.

ജീവന്‍ നിലനിറുത്താന്‍ അത്യന്താപേക്ഷിതമായ ഓക്‌സിജന്‍ ശരീരകലകള്‍ക്ക് എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസന പ്രക്രിയയിലൂടെ രക്തത്തില്‍ കലരുമ്ബോള്‍ ഈ രക്താണുക്കള്‍ ഓക്‌സിജനെക്കാള്‍ വേഗത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ആഗിരണം ചെയ്യും. ശരീരത്തില്‍ ഓക്‌സിജന്‍ അശേഷം ഇല്ലാതാകുമ്ബോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ ഉണ്ടാകുന്നത്. കുറഞ്ഞ അളവിലാണെങ്കില്‍ പോലും കാര്‍ബണ്‍ മോണോക്‌സൈഡ് അടങ്ങിയിട്ടുള്ള വായു പതിവായി ശ്വസിച്ചാല്‍ സ്ഥിരമായ മസ്തിഷ്‌ക തകരാറു സംഭവിച്ചേക്കാം. തലവേദന, മന്ദത, ബലക്ഷയം, തലചുറ്റല്‍, ഓക്കാനം എന്നിവയാണ് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിന്റെ ലക്ഷണങ്ങള്‍. ശ്വസിച്ചു കൊണ്ടിരിക്കെ തന്നെ ബോധംക്ഷയം സംഭവിക്കും. ഇതോടെ മറ്റിടങ്ങളിലേക്ക് മാറാന്‍ സാധിക്കാതെ വരും. ഇതെല്ലാമാണ് കാര്‍ബണ്‍ മോണോക്സൈഡ് മൂലം ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കുന്നത്.

വാഹനങ്ങളുടെ പുകക്കുഴലുകളില്‍ നിന്നും കാര്‍ബണ്‍മോണോക്സൈഡ് വാതകം ധാരാളമായി പുറന്തള്ളുന്നു. നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലാാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ കാര്‍ബണ്‍മോണോക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഗീസര്‍ പോലുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന മുറിയില്‍ ഗ്യാസ് ലീക്ക് ഡിറ്റക്ടര്‍ എന്ന ഉപകരണം നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നുണ്ട്. അന്തരീക്ഷവായുവില്‍ 12000 പാര്‍ട്സ് പെര്‍ മില്യണ്‍ (പി.പി. എം.) കാര്‍ബണ്‍മോണോക്സൈഡ് ഉണ്ടെങ്കില്‍ മൂന്നു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കും.

അടുത്തകാലത്തായി കാറിനുള്ളില്‍ ആളുകളെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. കാറിലെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കുമ്ബോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവരുമ്ബോള്‍ അത് ശ്വസിക്കുമ്ബോഴാണ് ഇത്തരം മരണങ്ങള്‍ സംഭവിച്ചത്. ഏസി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കാര്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കണം. കാര്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്ബോള്‍ എക്സ്ഹോസ്റ്റിലൂടെ പുറന്തള്ളുന്ന വാതകങ്ങളില്‍ പ്രധാനം കാര്‍ബണ്‍മൊണോക്സൈഡ് ആണ്. ഈ കാര്‍ബണ്‍മോണോക്സൈഡിനെ പിന്നില്‍ കിടക്കുന്ന കാറിനുള്ളിലേക്ക് എസി വഴി ഉള്ളിലേക്ക് എത്തിയാല്‍ അത് ശ്വസിക്കുന്നവര്‍ മരണപ്പെടുന്ന അവസ്ഥയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (15 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (20 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (24 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (33 minutes ago)

സ്വര്‍ണവില കുറഞ്ഞു  (1 hour ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends