ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങളിൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങളിൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു. നയനമനോഹര വിരുന്നൊരുക്കി പാടത്തും പറമ്പിലും വീടുകളുടെ മട്ടപ്പാവിലുമൊക്കെയായി മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കൾ വസന്തമാകുന്നു. ഇടവിളയായി വലയറ്റ് നിറത്തിലുള്ള വാടാമുല്ലയുമുണ്ട്. പ്രതികൂല കാലാവസ്ഥയെയും കാട്ടുപന്നിയെയും അതിജീവിച്ച് മികച്ച വിളവ് നേടിയ വിഷരഹിത പൂക്കൾ അത്തം നാളായ ഇന്ന് മുതൽ ന്യായവിലയിൽ കർഷകരിൽ നിന്ന് നേരിട്ടും വിപണികളിലൂടെയും ആവശ്യക്കാർക്ക് ലഭ്യമാകുന്നതാണ്.
കാട്ടുപന്നി ശല്യത്തെ തുടർന്ന് കൃഷി വകുപ്പുമായി ചേർന്ന് ചില ഗ്രാമപഞ്ചായത്തുകൾ രണ്ടുവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ ബന്ദിപ്പൂ ഗ്രാമം പദ്ധതി വൻ ഹിറ്റായതോടെ ഇത്തവണ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബന്ദിച്ചെടി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. മിന്നൽ പ്രളയവും പേമാരിയുമൊക്കെ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് കർഷകർ.
"
https://www.facebook.com/Malayalivartha























