Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മാപ്പ് എഴുതി നല്‍കി; വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി

22 JANUARY 2020 04:52 PM IST
മലയാളി വാര്‍ത്ത

വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി. മലപ്പുറത്ത് നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ നേരിട്ടെത്തിയാണ് അങ്ങാടിപുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ അസ്ക്കറലി മാപ്പ് എഴുതി നല്‍കിയത്. തെറ്റാണ് ചെയ്തതെന്നു ബോധ്യപ്പെട്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും വനിതാ കമ്മീഷന് അസ്ക്കര്‍ അലി എഴുതി നല്‍കി.

എന്നാല്‍, വിഷയം വ്യക്തിപരമായല്ല കാണുന്നതെന്നും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ഇതൊരു ഒറ്റപെട്ട സംഭവമായി കാണാനാവില്ല. യാത്രക്കാരോടുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മനോഭാവത്തില്‍ മാറ്റം വരണം. ഇതിനായി അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താന്‍ ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഷാഹിദ കമാല്‍ പറഞ്ഞു.

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ വനിതാകമ്മിഷനംഗം ഷാഹിദ കമാല്‍ രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള റസ്റ്റ് ഹൗസിലേക്ക് പോവാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് ചെറിയദൂരം പോവാന്‍ വിസമ്മതിച്ച്‌ ‌ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയത്.

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഷാഹിദ കമാല്‍. ക്യൂ നിന്ന് ഓട്ടോയില്‍ കയറിയ ഷാഹിദ കമാല്‍ റെസ്റ്റ്ഹൗസിലേക്ക് പോവാന്‍ പറഞ്ഞതോടെ സ്റ്റേഷനിലെ സ്ഥിരം ഓട്ടോക്കാരന്‍ സ്ഥലം അറിയില്ലെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞു. അതവഗണിച്ച്‌ ഷാഹിദ കമാല്‍ ഓട്ടോയില്‍ കയറിയെങ്കിലും കുറച്ചുദൂരം പിന്നിട്ടതോടെ ഓട്ടോ നിറുത്തി ഓട്ടം പോകുന്നില്ലെന്നും ഇറങ്ങിപ്പോ എന്നും ആക്രോശിച്ചു. വനിതാ കമ്മിഷന്‍ അംഗമാണെന്ന് പറഞ്ഞിട്ടും ഓട്ടോക്കാരന്റെ മട്ടുമാറിയില്ല. പെരിന്തല്‍മണ്ണ സി.ഐയെ വിളിച്ച്‌ ഓട്ടോയുടെ നമ്ബര്‍ നല്‍കിയതോടെ അബദ്ധം മനസിലാക്കിയ ഡ്രൈവര്‍ ഭവ്യതയോടെ മാഡമെന്നായി വിളി. പിന്നെ വിസമ്മതമൊന്നും ഇല്ലാതെ ഷാഹിദ കമാലിനെ ഗസ്റ്റ് ഹൗസിലെത്തിച്ചു.

ഓട്ടോക്കൂലി വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും ഷാഹിദ കമാല്‍ നല്‍കി. ഓട്ടോഡ്രൈവര്‍ വീണ്ടും ഗസ്റ്റ് ഹൗസില്‍ ക്ഷമ പറയാന്‍ എത്തിയെങ്കിലും ഷാഹിദ കമാല്‍ വഴങ്ങിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends